Modi@8: 8 പ്രധാനമന്ത്രിയുടെ ഭാഗ്യ നമ്പര്‍? മോദിയും 8 എന്ന അക്കവും തമ്മില്‍ അഭേദ്യ ബന്ധം
രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി 8 വര്‍ഷം പൂര്‍ത്തിയാക്കിയിരിയ്ക്കുകയാണ്. 2014 മെയ് 26 നാണ് അദ്ദേഹം പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തത്.
New Delhi: രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി 8 വര്‍ഷം പൂര്‍ത്തിയാക്കിയിരിയ്ക്കുകയാണ്. 2014 മെയ് 26 നാണ് അദ്ദേഹം പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനങ്ങളും ജീവിതവും പരിശോധിച്ചാൽ ഒരു കാര്യം പൊതുവായി കാണാം. അത് 8 എന്ന അക്കമാണ്. അദ്ദേഹത്തിന്‍റെ ജീവിതത്തിൽ 8 എന്ന അക്കത്തിന് നിര്‍ണ്ണായകമായ സ്ഥാനമാണ് ഉള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ട പല വലിയ തീരുമാനങ്ങളിൽ ഭൂരിഭാഗവും 8 എന്ന അക്കവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.
Also Read: Modi@8: പ്രധാനമന്ത്രി പദവിയില്‍ 8 വര്‍ഷം പൂര്‍ത്തിയാക്കി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും നിര്‍ണ്ണായക തീരുമാനമായി കണക്കാക്കുന്ന നോട്ട് നിരോധനം നവംബർ 8ന് രാത്രി 8 മണിക്കാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇതുകൂടാതെ, 2019 ഓഗസ്റ്റ് 8 ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിന് പ്രത്യേക പദവി ല്‍കുന്ന ആർട്ടിക്കിൾ 370 സംബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തത്. രാജ്യത്ത് കോവിഡ് വ്യാപിച്ച സാഹചര്യത്തില്‍ രാത്രി 8 മണിക്ക് പ്രധാനമന്ത്രി മോദി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
8 എന്ന അക്കവുമായി പ്രധാനമന്ത്രി മോദിക്ക് എന്താണ് ബന്ധം?
സെപ്റ്റംബർ 17നായിരുന്നു പ്രധാനമന്ത്രി മോദിയുടെ ജനനം. അക്കങ്ങള്‍ തമ്മില്‍ കൂട്ടിയാല്‍ 8 ആണ്. അദ്ദേഹത്തിന്‍റെ ഒട്ടു മിക്ക സുപ്രധാന തീരുമാനങ്ങളും പദ്ധതികളും 8, 17, 26 തീയതികളിലാണ് ആരംഭിച്ചിട്ടുള്ളത്. അതായത് ഈ തിയതികളുടെ ആകെ തുക 8 ആണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ 8 എന്ന അക്കം പ്രധാനമന്ത്രി മോദിയുടെ ഭാഗ്യ സംഖ്യയാണെന്ന് പറയപ്പെടുന്നു.
** പ്രധാനമന്ത്രി മോദിയുടെ ജനനത്തീയതി - 17 സെപ്റ്റംബർ (1+7=8)
** നാലാം തവണയും ഗുജറാത്ത് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന തീയതി - 26 ഡിസംബർ (2+6=8)
**2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ തീയതി - മാർച്ച് 26 (2+6=8)
** ആദ്യമായി പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ - മെയ് 26 (2+6=8)
**നോട്ട് നിരോധനം പ്രഖ്യാപിച്ച തിയതി - നവംബർ 08 (0+8=8)
**2019 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പത്രിക സമര്‍പ്പിച്ച തിയതി 26 ഏപ്രിൽ (2+6=8)
** പ്രധാനമന്ത്രി മുദ്ര യോജന തീയതി - 8 ഏപ്രിൽ (0+8=8)
** ബാലാകോട്ടിൽ വ്യോമാക്രമണം നടത്താൻ തീരുമാനിച്ച തീയതി - 26 ഫെബ്രുവരി (2+6= 8 )
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...