Modi@8: പ്രധാനമന്ത്രി പദവിയില്‍ 8 വര്‍ഷം പൂര്‍ത്തിയാക്കി നരേന്ദ്ര മോദി

പ്രധാനമന്ത്രി പദവിയില്‍ 8 വര്‍ഷം പൂര്‍ത്തിയാക്കി നരേന്ദ്ര മോദി.  ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി  2014 മെയ്‌ 26 നാണ് അദ്ദേഹം അധികാരം ഏറ്റെടുത്തത്.

Written by - Zee Malayalam News Desk | Last Updated : May 26, 2022, 11:07 AM IST
  • ഇന്ത്യയുടെ പ്രധാനമന്ത്രിയായി 2014 മെയ്‌ 26 നാണ് അദ്ദേഹം അധികാരം ഏറ്റെടുത്തത്.
Modi@8:  പ്രധാനമന്ത്രി പദവിയില്‍ 8 വര്‍ഷം പൂര്‍ത്തിയാക്കി നരേന്ദ്ര മോദി

New Delhi:പ്രധാനമന്ത്രി പദവിയില്‍ 8 വര്‍ഷം പൂര്‍ത്തിയാക്കി നരേന്ദ്ര മോദി.  ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി  2014 മെയ്‌ 26 നാണ് അദ്ദേഹം അധികാരം ഏറ്റെടുത്തത്.

രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ BJP യുടെ പ്രധാന നേവായ അദ്ദേഹം  2001 ഒക്ടോബർ 7 മുതല്‍  2014 മേയ് 21 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഗുജറാത്തില്‍ ഏറ്റവും  കൂടുതല്‍ കാലം മുഖ്യമന്ത്രിയായി തുടര്‍ന്ന വ്യക്തിയും നരേന്ദ്ര മോദിയാണ്. നിയമസഭ ഉപതിരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേൽ രാജിവച്ചതിനെത്തുടർന്ന് 2001 ഒക്ടോബർ 7നാണ്  നരേന്ദ്ര മോദി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. 

1989 മുതൽ 1995-ലെ തിരഞ്ഞെടുപ്പുവരെ ഗുജറാത്തിൽ ബിജെപിയുടെ ടെ തിരഞ്ഞെടുപ്പ് ആസൂത്രകനായിരുന്ന  നരേന്ദ്ര മോദി ഗുജറാത്തിൽ  ഭാരതീയ ജനതാ പാര്‍ട്ടി ഒരു പ്രമുഖ ശക്തിയാവുന്നതിൽ നിര്‍ണ്ണായക പങ്കുവഹിച്ചു. 

Also Read:  Alert...! Banking Rule Update: ബാങ്കിംഗ് നിയമങ്ങളില്‍ മാറ്റം, പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഈ രേഖകള്‍ അനിവാര്യം

ഇന്ത്യയിൽ 2014-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഭാരതീയ ജനതാ പാർട്ടി നരേന്ദ്രമോദിയെയായിരുന്നു ഉയർത്തിക്കാട്ടിയത്. ജനങ്ങള്‍ ഇരു കൈകളും നീട്ടിയാണ് അദേഹത്തെ പ്രധാനമന്ത്രിയായി സ്വീകരിച്ചത് എന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിയ്ക്കുന്നു. 

2014- ല്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന് ശേഷം  BJPയും സഖ്യ കക്ഷികളും അടങ്ങുന്ന NDA ലോകസഭാകക്ഷി നേതാവായി  നരേന്ദ്രമോദിയെ തിരഞ്ഞെടുക്കുകയും  പ്രധാനമന്ത്രി പദത്തിലേയ്ക്ക് അദ്ദേഹത്തെ അവരോധിക്കുകയും ചെയ്തു. 

2014-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ വഡോദരയും ഉത്തർപ്രദേശിലെ പുണ്യ നഗരമായ വാരണസിയുമാണ്‌ അദീഹം തിരഞ്ഞെടുത്തത്.  രണ്ടിടത്തും ഉജ്ജ്വല വിജയം നേടിയ അദ്ദേഹം  വാരാണസി മണ്ഡലം നിലനിർത്തി വഡോദരയിൽ നിന്ന് രാജി വെയ്ക്കുകയായിരുന്നു.

തനിക്ക് വിയം സമ്മാനിച്ച പുണ്യ നഗരിയെ നെഞ്ചോട്‌  ചേര്‍ത്ത  അദ്ദേഹം ആ മണ്ഡലത്തിന്‍റെ പ്രതിച്ഛായ തന്നെ മാറ്റി എന്ന് വേണം പറയാന്‍, നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം വാരാണസിയില്‍ നടപ്പാക്കിയത്.

നിരവധി ദേശീയ അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.  സൗദി അറേബ്യ,  അഫ്ഘാനിസ്ഥാന്‍,  പലസ്തീന്‍, യു എ ഇ,  റഷ്യ, മാലിദ്വീപ്, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങള്‍ പരമോന്നത ബഹുമതി നല്‍കി പ്രധാന മന്ത്രി  നരേന്ദ്രമോദിയെ ആദരിച്ചു...

കഴിഞ്ഞ 8 വര്‍ഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍  BJP സര്‍ക്കാര്‍  ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും അതിജീവനശേഷിയുള്ളതാക്കി മാറ്റുകയും ചെയ്‌തെന്ന  ഖ്യാതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് അവകാശപ്പെടാം....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News