ഔദ്യോഗിക പദമായി `Modilie`? `മോദി നുണകളുടെ` വിവിധ ക്യാറ്റലോഗുകളും!!
തുടര്‍ച്ചയായി നുണകള്‍ പറഞ്ഞ് പ്രചരിപ്പിക്കുന്ന നരേന്ദ്ര മോദിയെ വിശേഷിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപയോഗിച്ചിരുന്ന വാക്കാണ് `Modilie`.
ന്യൂഡല്‍ഹി: തുടര്‍ച്ചയായി നുണകള്‍ പറഞ്ഞ് പ്രചരിപ്പിക്കുന്ന നരേന്ദ്ര മോദിയെ വിശേഷിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപയോഗിച്ചിരുന്ന വാക്കാണ് 'Modilie'.
2012 മുതല്‍ ഉപയോഗിച്ചിരുന്ന ഈ വാക്ക് ഇപ്പോള്‍ ഔദ്യോഗിക ഇംഗ്ലീഷ് പദമായി മാറിയതായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
രാഹുല്‍ ഗാന്ധി തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇംഗ്ലീഷ് നിഘണ്ടുവില്‍ 'Modilie' എന്ന വാക്കിന് 'സത്യത്തെ മാറ്റിമറയ്ക്കുക', 'നിത്യേന കള്ളം പറയുക' എന്നൊക്കെയാണ് അര്‍ഥമെന്നും ട്വീറ്റില്‍ പറയുന്നു.
ഇതിന്‍റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പടെയാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. രണ്ട് ട്വീറ്റുകളിലായാണ് രാഹുല്‍ 'Modilie'യെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍, ഓക്സ്ഫോര്‍ഡ് ലിവിംഗ് ഡിക്ഷണറിയുടെ ഓണ്‍ലൈന്‍ പേജില്‍ സേര്‍ച്ച് ചെയ്‌താല്‍ 'Modilie' എന്ന വാക്കിന് അര്‍ഥം കാണാനാകില്ലയെന്നതാണ് വാസ്തവം.
രണ്ടു ട്വീറ്റുകളും താരതമ്യം ചെയ്യുമ്പോള്‍ ലോഗോകളില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ മനസിലാക്കാന്‍ സാധിക്കും.
മോദിയ്ക്കെതിരെ പരിഹാസ രൂപേണ ലോഗോയില്‍ മാറ്റങ്ങള്‍ വരുത്തി സ്ക്രീന്‍ഷോട്ട് പങ്കുവച്ചിരിക്കുകയായിരുന്നു കോണ്‍ഗ്രസ് എന്നാണ് റിപ്പോര്‍ട്ട്.
'റഡാര്‍'-'ഡിജിറ്റല്‍ ക്യാമറ, ഇ-മെയില്‍' പ്രസ്താവനകളെ പരിഹസിച്ചിട്ട ട്വീറ്റുകള്‍ വൈറലായതോടെ ആദ്യത്തെ ട്വീറ്റ് രാഹുല്‍ഗാന്ധി പിന്‍വലിച്ചു.
അതേസമയം, 'Modilie' എന്ന പേരില്‍ പുതിയ വെബ്സൈറ്റ് ആരംഭിച്ചെന്ന വാദവുമായി രാഹുല്‍ ഗാന്ധി വീണ്ടുമൊരു ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുകയാണിപ്പോള്‍.
modilies.in എന്ന വെബ്സൈറ്റില്‍ മോദി നുണകളുടെ വിവിധ തര൦ ക്യാറ്റലോഗുകള്‍ ലഭിക്കുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.