Monkeypox : വാനര വസൂരി കുട്ടികൾക്ക് ബാധിക്കാൻ സാധ്യത കൂടുതൽ; ജാഗ്രത പാലിക്കണമെന്ന് ഐസിഎംആർ
ഇന്ത്യയിൽ ഇതുവരെ വാനരവസൂരി സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ഐസിഎംആർ വ്യക്തമാക്കി.
വാനര വസൂരി അഥവാ മങ്കിപോക്സ് ലോകത്താകമാനം സ്ഥിരീകരിക്കുകയാണ്. ഇതുവരെ 20 രാജ്യങ്ങളിലായി 200 - ലധികം പേർക്ക് രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. വാനര വസൂരി കുട്ടികളിൽ ബാധിക്കാനാണ് കൂടുതൽ സാധ്യതയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ വാനരവസൂരി സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ഐസിഎംആർ വ്യക്തമാക്കി.
കുട്ടികളിലാണ് രോഗമ ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന് ഐസിഎംആർ ശാസ്ത്രജ്ഞ ഡോ അപർണ മുഖർജി എഎൻഐയോട് വ്യക്തമാക്കി. പ്രായമായവർ കൂടുതലും വസൂരിയുടെ വാക്സിൻ എടുത്തിട്ടുള്ളവരാണ്. എന്നാൽ 1980 കൾക്ക് ശേഷം ആരും വസൂരിയുടെ വാക്‌സിൻ എടുത്തിട്ടില്ല. അതിനാൽ തന്നെ വാക്‌സിൻ എടുക്കാത്തവർക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അപർണ വ്യക്തമാക്കി.
ALSO READ: Monkeypox: കുരങ്ങ് പനി, രോഗലക്ഷണങ്ങളുള്ളവരെ ഐസൊലേറ്റ് ചെയ്യാൻ സംസ്ഥാനങ്ങൾക്ക് നിർദേശം
വാനര വസൂരി പടരുന്നത് എങ്ങനെ?
1) രോഗം ബാധിച്ചതോ അല്ലെങ്കിൽ രോഗം ബാധിച്ച് ചത്തതോ ആയ മൃഗവുമായി ആളുകൾ അടുത്തിടപഴകുമ്പോൾ, വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
2) മൃഗങ്ങളുടെ മാംസവുമായോ രക്തവുമായോ ഉള്ള സമ്പർക്കവും വൈറസ് ബാധയ്ക്ക് കാരണമാകാം.
3) രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം ശരിയായി വേവിക്കാതെ കഴിച്ചാൽ രോഗബാധ ഉണ്ടാകും
4) രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്തിടപഴകിയാൽ വൈറസ് ബാധയുണ്ടാകാം.
5) രോഗബാധിതനായ വ്യക്തി ഉപയോഗിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, തൂവാലകൾ, ഭക്ഷണ പാത്രങ്ങൾ തുടങ്ങിയ വസ്തുക്കളിലൂടെ വൈറസ് ബാധയുണ്ടാകാം.
വാനര വസൂരിയുടെ ലക്ഷണങ്ങൾ
1) പനി
2) പേശിവേദന
3) ശക്തമായ തലവേദന
4) ലിംഫ് നോഡുകൾ വലുതാകുക
5) ചർമ്മത്തിലെ ചുണങ്ങ് അല്ലെങ്കിൽ മുറിവുകൾ
6) ക്ഷീണം
7) പുറം വേദന
വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഉയർന്ന മുഴകളുള്ള ചുണങ്ങ് പ്രത്യക്ഷപ്പെടുന്നു. പിന്നീട് ചുണങ്ങ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ചുണങ്ങുകളിൽ കുമിളകൾ രൂപം കൊള്ളുന്നു, പിന്നീട് അതിൽ പഴുപ്പ് നിറയും. ഏതാനും ദിവസങ്ങൾക്ക് ശേഷം കുമിളകൾ പൊട്ടിപ്പോകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...