Monkeypox Outbreak: രാജ്യത്ത് മങ്കിപോക്സ് വര്‍ദ്ധിക്കുന്നു, ആരോഗ്യ വിദഗ്ധരുടെ അടിയന്തിരയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍
രാജ്യത്ത് മങ്കിപോക്സ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. പകർച്ചവ്യാധി പിടിപെടാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയിരുന്നു. അതിനുപിന്നാലെ രാജ്യത്തെ ഉന്നത ആരോഗ്യ വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
New Delhi: രാജ്യത്ത് മങ്കിപോക്സ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. പകർച്ചവ്യാധി പിടിപെടാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയിരുന്നു. അതിനുപിന്നാലെ രാജ്യത്തെ ഉന്നത ആരോഗ്യ വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
Also Read: Monkeypox Update: ഡല്‍ഹിയില്‍ നാലാമത്തെ കേസ് സ്ഥിരീകരിച്ചു, ഇതുവരെ 9 പേര്‍ക്ക് രോഗം
അന്തർദേശീയമോ ദേശീയമോ ആയ പൊതുജനാരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തമുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ വിഭാഗമായ എമർജൻസി മെഡിക്കൽ റിലീഫ് Emergency Medical Relief - EMR) ഡയറക്ടർ എൽ സ്വസ്തിചരണിന്‍റെ അദ്ധ്യക്ഷതയിലാണ് യോഗം നടക്കുക. ലോകാരോഗ്യ സംഘടനയിലെ (WHO) ഡോ പവന മൂർത്തിയും ഉന്നതതല യോഗത്തിൽ പങ്കെടുക്കും.
ബുധനാഴ്ച ഡല്‍ഹിയില്‍ ഒരു വ്യക്തിക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ മങ്കിപോക്സ് കേസുകളുടെ എണ്ണം 9 ആയി. ഇതില്‍ 5 എണ്ണം കേരളത്തിൽ നിന്നും നാലെണ്ണം ഡൽഹിയിൽ നിന്നുമുള്ളതാണ്. കേരളത്തില്‍ കണ്ടെത്തിയ കേസുകള്‍ക്ക് വിദേശയാത്രാ ചരിത്രം ഉണ്ട് എന്നത് പകര്‍ച്ചവ്യാധിയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
Also Read: Monkeypox Update: മങ്കിപോക്സ് വര്‍ദ്ധിക്കുന്നു, കേരള കര്‍ണാടക അതിർത്തിയിൽ കനത്ത ജാഗ്രത
ഡല്‍ഹിയില്‍ മങ്കിപോക്സ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മൂന്ന് കേന്ദ്ര സർക്കാർ ആശുപത്രികളിൽ ഈ പകര്‍ച്ചവ്യാധിയുടെ ചികിത്സയ്ക്കായി ഐസൊലേഷൻ റൂമുകൾ പ്രവർത്തനക്ഷമമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെ സഫ്ദർജംഗ് ഹോസ്പിറ്റൽ, ആർഎംഎൽ ഹോസ്പിറ്റൽ, ലേഡി ഹാർഡിംഗ് ഹോസ്പിറ്റൽ ആശുപത്രികളിലാണ് ഈ പ്രത്യേക സൗകര്യം ഒരുക്കിയിരിയ്ക്കുന്നത്.
മങ്കിപോക്സ് പിടിപെടാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയിരുന്നു. കഴിവതും രോഗിയുമായി സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും രോഗബാധിതനായ വ്യക്തിയുമായി ആവർത്തിച്ച് സമ്പർക്കം പുലർത്തിയാൽ രോഗം പിടിപെടും എന്ന വസ്തുതയും ആരോഗ്യ മന്ത്രാലയം ഊന്നിപ്പറയുന്നു.
അണുബാധ ഉണ്ടാകാതിരിക്കാൻ രോഗബാധിതനായ വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് അകറ്റി പാര്‍പ്പിക്കണമെന്നും ഹാൻഡ് സാനിറ്റൈസർ ഉപയോഗം, സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകൽ, മാസ്കുകളും കയ്യുറകളും ധരിക്കുക തുടങ്ങിയ നടപടികള്‍ രോഗം പകരാതിരിക്കാന്‍ സഹായിയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു..
അതേസമയം, മങ്കിപോക്സിനെതിരെയുള്ള വാക്സിൻ ഉടന്‍തന്നെ ലഭ്യമാകുമെന്നും വാക്സിൻ കണ്ടെത്താനുള്ള ഗവേഷണം പുരോഗമിക്കുകയാണെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവാല വെളിപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...