New Delhi: ഡല്‍ഹിയില്‍ നാലാമത്തെ മങ്കിപോക്സ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 9 ആയി. 31 കാരിയായ യുവതിയ്ക്കാണ് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്.
രോഗം പിടിപെട്ട 9 പേരില്‍ 5 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ മൂന്ന് പേര്‍ അടുത്തിടെ ഗള്‍ഫ് നാടുകളില്‍നിന്നും മടങ്ങി എത്തിയവരാണ്.
രാജ്യത്ത് മങ്കിപോക്സ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പകർച്ചവ്യാധി പിടിപെടാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയിരുന്നു. കഴിവതും രോഗിയുമായി സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. രോഗബാധിതനായ വ്യക്തിയുമായി ആവർത്തിച്ച് സമ്പർക്കം പുലർത്തിയാൽ രോഗം പിടിപെടും എന്ന വസ്തുത ആരോഗ്യ മന്ത്രാലയം ഊന്നിപ്പറയുന്നു.
Also Read: Monkeypox Update: മങ്കിപോക്സ് വര്‍ദ്ധിക്കുന്നു, കേരള കര്‍ണാടക അതിർത്തിയിൽ കനത്ത ജാഗ്രത
അണുബാധ ഉണ്ടാകാതിരിക്കാൻ രോഗബാധിതനായ വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് അകറ്റി പര്‍പ്പിക്കണമെന്നും ഹാൻഡ് സാനിറ്റൈസർ ഉപയോഗം, സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകൽ, മാസ്കുകളും കയ്യുറകളും ധരിക്കുക തുടങ്ങിയ നടപടികള്‍ രോഗം പകരാതിരിക്കാന്‍ സഹായിയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു..
അതേസമയം, രാജ്യത്ത് ഉടന്‍ തന്നെ. മങ്കിപോക്സിനെതിരെയുള്ള വാക്സിൻ ലഭ്യമാകുമെന്നും വാക്സിൻ കണ്ടെത്താനുള്ള ഗവേഷണം പുരോഗമിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവാലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...