Monkeypox Update: രാജ്യത്ത് മങ്കിപോക്സ് (കുരങ്ങുപനി) വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. കേരള കര്‍ണാടക അതിര്‍ത്തിയില്‍ കൂടുതല്‍  ജാഗ്രത വേണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ലോകമെമ്പാടും മങ്കിപോക്സ് ഉയര്‍ത്തുന്ന ഭീഷണിയില്‍ അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ലെന്ന് കർണാടക സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഭയമല്ല ജാഗ്രതയാണ് ആവശ്യമെന്നും സര്‍ക്കാര്‍ പറഞ്ഞു.  


Also Read: Monkeypox Update: ഇന്ത്യയിലെ മങ്കിപോക്സ് കേസുകൾ നിരീക്ഷിക്കാൻ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി കേന്ദ്രം 


അതിര്‍ത്തി സംസ്ഥാനമായ കേരളത്തില്‍ മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കർണാടകവും മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. മങ്കിപോക്സിനെക്കുറിച്ച് അധികം പരിഭ്രാന്തരാകേണ്ടതില്ല എന്ന്  കർണാടക ആരോഗ്യമന്ത്രി കെ. സുധാകർ പറഞ്ഞു. വിമാനത്താവളങ്ങളിൽ തെർമൽ സ്‌ക്രീനിംഗ്, കേരള അതിർത്തിയോട് ചേർന്നുള്ള ജില്ലകളിൽ കർശന നിരീക്ഷണവും സർക്കാർ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.  


അതിനിടെ, മങ്കിപോക്സ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ കർണാടകയിൽ ഇതുവരെ ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ആരോഗ്യ മന്ത്രി കെ  സുധാകർ വ്യക്തമാക്കി.  


സംസ്ഥാനത്ത് 3 സംശയാസ്പദമായ കേസുകള്‍ ഉണ്ടായിരുന്നു. അവരില്‍  ബെംഗളൂരുവിൽനിന്നുള്ള രണ്ടുപേര്‍ നെഗറ്റീവാണ്. മൂന്നാമത്തെയാള്‍  ഉത്തര കന്നഡ ജില്ലയിൽ കണ്ടെത്തിയ ഒരു ബെൽജിയം പൗരനാണ്. അദ്ദേഹത്തിന്‍റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്, മന്ത്രി പറഞ്ഞു.  


എല്ലാ ജില്ലാ ഭരണകൂടങ്ങൾക്കും കര്‍ശന മുന്നറിയിപ്പ് നൽകുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു. പ്രത്യേകിച്ച് കേരള അതിർത്തിയോട് ചേർന്ന ജില്ലകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് ആശുപത്രികളെ മങ്കിപോക്സ് ചികിൽസ കേന്ദ്രങ്ങളാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.   


അതേസമയം, ഇന്ത്യയില്‍ ഇതുവരെ 8  മങ്കിപോക്സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഡൽഹിയിൽ മൂന്നും കേരളത്തിൽ 5 കേസുകളും ഉള്‍പ്പെടുന്നു. മങ്കിപോക്സ് ബാധിച്ച ഒരു യുവാവ്‌ കേരളത്തില്‍ മരണമടഞ്ഞിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.