Morbi Bridge Collapse: ദുരന്തത്തില്‍ 12 ബന്ധുക്കള്‍ക്ക് ജീവന് നഷ്ടപ്പെട്ടതായി BJP MP, മരണസംഖ്യ ഇനിയും കൂടുമെന്ന് നിഗമനം
രാജ്‌കോട്ടില്‍നിന്നുള്ള ലോക്‌സഭാംഗമായ മോഹന്‍ കുന്ദരിയയുടെ മൂത്ത സഹോദരന്‍റെ അടുത്തബന്ധുക്കളാണ് ദുരന്തത്തില്‍ മരിച്ചത്.
Morbi Bridge Collapse: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ തന്‍റെ 12 ബന്ധുക്കളെ നഷ്ടമായതായി BJP MP മോഹന്‍ കുന്ദരിയ.
മോഹന്‍ കുന്ദരിയയുടെ മൂത്ത സഹോദരന്‍റെ അടുത്തബന്ധുക്കളാണ് ദുരന്തത്തില്‍ മരിച്ചത്. മരിച്ചവരില്‍ നാല് സ്ത്രീകളും മൂന്നുപുരുഷന്മാരും അഞ്ചു കുട്ടികളും ഉള്‍പ്പെടുന്നു. രാജ്‌കോട്ടില്‍നിന്നുള്ള ലോക്‌സഭാംഗമായ ഇദ്ദേഹം ദുരന്തം നടന്നയുടന്‍ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
മോര്‍ബിയില്‍ മച്ഛുനദിയ്ക്ക് കുറുകേ നിര്‍മിച്ചിരുന്ന തൂക്കുപാലം, ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് തകര്‍ന്നുവീണത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ തൂക്കുപാലം അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഗുജറാത്തി പുതുവർഷമായ ഒക്ടോബർ 26 നാണ് വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. അതേസമയം, പാലം തുറക്കുന്നതിന് മുമ്പ് കമ്പനി, അധികൃതരിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നില്ല എന്ന് മോർബി മുനിസിപ്പൽ മേധാവി സന്ദീപ്‌സിൻഹ് സാല പറഞ്ഞു.
Also Read: Morbi Bridge Collapse: മോർബി പാലം തകർന്ന് മരണം 141 ആയി; പാലത്തിന്റെ തകർച്ചയിലേക്ക് നയിച്ച കാരണങ്ങൾ
അതേസമയം, ദുരന്തത്തില്‍ ഇതുവരെ 141 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, ദുരന്ത സ്ഥലത്തെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചിൽ താത്കാലികമായി നിർത്തിവച്ചു. തിരച്ചിൽ വീണ്ടും നാളെ പുനരാരംഭിക്കും. 100 ലധികം മൃതദേഹങ്ങൾ ചെളിയിൽ താഴ്ന്നിരിക്കാമെന്നാണ് നിഗമനം.
അതേസമയം, സംഭവത്തില്‍ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലത്തിൻ്റെ അറ്റകുറ്റപ്പണി നടത്തിയവരാണ് അറസ്റ്റിലായത്. സർക്കാരിന്‍റെ ടെൻഡർ നേടിയ സ്വകാര്യ ട്രസ്റ്റായ ഒരെവയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...