അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിച്ച പാലം തകർന്ന് നൂറ്റിനാൽപ്പതിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ‍ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. ഇപ്പോൾ, ആളുകൾ തൂക്കുപാലത്തിൽ ചാടുന്നതും ഓടുന്നതും പാലം പിടിച്ച് കുലുക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. 35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളിൽ ഒരു ജനക്കൂട്ടം പാലം കുലുക്കുന്നത് കാണാൻ സാധിക്കും. കേബിൾ പാലം തകരുന്നതിന് മുമ്പ് ശക്തമായി ആടിയുലയുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെ, മച്ചു നദിയിലെ മോർബി കേബിൾ പാലം തകർന്നത് അറ്റകുറ്റപ്പണിയിൽ വന്ന വീഴ്ചയോ മറ്റേതെങ്കിലും സാങ്കേതിക കാരണങ്ങളാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഗുജറാത്ത് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എഫ്‌ഐആറിൽ, പോലീസ് ആരെയും പ്രതിചേർത്തിട്ടില്ല. മച്ചു നദിക്ക് കുറുകെയുള്ള പാലം അറ്റകുറ്റപ്പണികൾക്കായി ഏഴ് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഗുജറാത്തി പുതുവർഷമായ ഒക്ടോബർ ഇരുപത്തിയാറിനാണ് ഇത് വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.



ALSO READ: Morbi Bridge Collapse: മോർബി പാലം തകർന്ന് മരണം 141 ആയി; പാലത്തിന്റെ തകർച്ചയിലേക്ക് നയിച്ച കാരണങ്ങൾ


നൂറ്റാണ്ടുകൾ പഴക്കമുള്ള പാലം പുനരുദ്ധാരണ പ്രവർത്തനം നടത്തിയ കരാറുകാരൻ പാലം വീണ്ടും തുറക്കുന്നതിന് മുമ്പ് സുരക്ഷാ സർട്ടിഫിക്കറ്റ് എടുത്തിരുന്നില്ലെന്ന് പ്രാദേശിക മുനിസിപ്പൽ അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തത്തിന്റെ ഉത്തരവാദിത്തം ഗുജറാത്ത് സർക്കാർ ഏറ്റെടുത്തു. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അഞ്ചംഗ ഉന്നതാധികാര സമിതി അന്വേഷിക്കുന്നുണ്ടെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി വ്യക്തമാക്കി.



അഹമ്മദാബാദിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് അപകടം. ഛാത്ത് പൂജ ചടങ്ങുകൾ നടക്കുന്നതിനിടെ 150 വർഷം പഴക്കമുള്ള തൂക്കുപാലത്തിന്റെ കേബിളുകൾ പൊട്ടി പാലം മച്ചു നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് പാലത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അഞ്ഞൂറോളം പേർ ഉണ്ടായിരുന്നു. 141 പേരാണ് മരിച്ചത്. തകർന്ന പാലത്തിൽ കുടുങ്ങിക്കിടന്നവരാണ് രക്ഷപ്പെട്ടത്. ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ടീമുകൾക്ക് പുറമെ കര, നാവിക, വ്യോമ സേനകളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.