Bridge Collapse: പുനർ നിർമ്മിച്ച് കൊടുത്തിട്ട് 5 ദിവസം മാത്രം; പാലം തകർന്ന് വൻ ദുരന്തം, മരണസംഖ്യ ഉയരുന്നു
രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകിയിട്ടുണ്ട്.
അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് നിരവധി പേർ മരിച്ചു. അറുപതിലധികം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരിൽ കൂടുതലും കുട്ടികളും, സ്ത്രീകളും മുതിർന്നവരുമാണ്. 500 പേരോളം പുഴയിൽ വീണതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. പുനർനിർമ്മാണം നടത്തി അഞ്ച് ദിവസം മുൻപ് തുറന്ന് കൊടുത്ത പാലമാണ് തകർന്നത്. പാലം തകരുമ്പോൾ 500ലേറെ പേർ പാലത്തിലുണ്ടായിരുന്നു.
അതേസമയം രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ സഹായധനം നൽകും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലടക്കമുള്ളവർ മോർബിയിലേക്ക് തിരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...