Himachal Cloudburst: ഹിമാചലിൽ മേഘവിസ്‌ഫോടനം; 2 മരണം, 50 ഓളം പേരെ കാണാനില്ല!
HP Cloudburst Latest Updates: സമേജ് ഖഡിലെ ജലവൈദ്യുത നിലയത്തിന് സമീപമാണ് മേഘവിസ്‌ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. ദുരന്തനിവാരണ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഷിംല: ഷിംലയിലെ രാംപുരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 50 പേരെ കാണാതായതായി റിപ്പോർട്ട്. സമേജ് ഖഡിലെ ജലവൈദ്യുത നിലയത്തിന് സമീപമാണ് മേഘവിസ്‌ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. ദുരന്തനിവാരണ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
Aslo Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില 06. 50 രൂപ വർധിച്ചു!
പ്രദേശത്തേക്കുള്ള റോഡ് സംവിധാനം പൂർണ്ണമായും താറുമാറായി. രക്ഷാദൗത്യത്തിനുള്ള സംഘം കാല്‍നടയായി എത്തിച്ചേരാനാണ് ശ്രമിക്കുന്നത്. ഷിംലയില്‍ നിന്നും 125 കിലോമീറ്റര്‍ അകലെയുള്ള മണ്ഡിയിലും മേഘവിസ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്.
Also Read: ശനിയുടെ ചലന മാറ്റം നൽകും അടിപൊളി രാജയോഗം; ഇവർക്കിനി സമ്പത്തിൽ ആറാടാം!
ഇതിന്റെ അടിസ്ഥാനത്തിൽ പധാര്‍ ഡിവിഷണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉത്തരാഘണ്ഡിലെ തേഹ്രി ഗര്‍വാളിലുണ്ടായ മേഘവിസ്‌ഫോടനത്തിലും രണ്ടുപേര്‍ മരിച്ചതായി റിപ്പോർട്ടുണ്ട്. മൂന്നുപേരെ കാണാനില്ല. ഇവിടെ 200 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.
വെള്ളപ്പൊക്ക സാഹചര്യം മുന്നിൽ കണ്ട് കേദാർനാഥ് തീർത്ഥാടനം താത്കാലികമായി നിർത്തിവച്ചിട്ടുണ്ട്. മന്ദാകിനി നദിയുടെ തീരത്തുള്ളവരെ എസ്ഡിആർഎഫ് സംഘം ഒഴിപ്പിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.