രാജ്യത്തെ പാരസെറ്റ മോളും അസിത്രോമൈസിനും ഉൾപ്പെടെയുള്ള ആവശ്യ മരുന്നുകളുടെ വില കൂടുന്നു. ഏപ്രിൽ 1 മുതൽ ഈ മരുന്നുകളുടെ പുതിയ വില പ്രാബല്യത്തിൽ വരുമെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്  അതോറിറ്റി എൻ പി എ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ആന്റിബയോട്ടിക്കുകൾ വേദനസംഹാരികൾ പകർച്ചവ്യാധികൾ തടയുന്നതിനുള്ള മരുന്നുകൾ തുടങ്ങി ആവശ്യം മരുന്നുകളുടെയൊക്കെ വില ഇതോടൊപ്പം വർദ്ധിക്കും. കൂടാതെ അമോക്സിസില്ലിൻ, ആംഫോട്ടെറിസിൻ ബി, സെഫാ ഡോക്രിസീൻ സെറ്റി റൈസിൻ, ഡക്സമെതസോൺ, ഫ്ലുകൊണസോൾ, ഫോളിക് ആസിഡ് ഹെപ്പാരിന്, ഇബ്രൂപ്രൊഫൈൻ തുടങ്ങിയവയൊക്കെ വില വർധിക്കുന്ന മരുന്നുകളുടെ പട്ടികയിൽ ഉണ്ട്.


ALSO READ: മാസത്തിന്റെ ആദ്യദിനം ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; സിലിണ്ടർ വില കുറച്ചു


നാണയപ്പെരുപ്പം വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ വില വര്‍ദ്ധിപ്പിക്കണമെന്ന മരുന്നു കമ്പനികളുടെ ആവശ്യം കഴിഞ്ഞ കുറച്ചു നാളുകളായി ഉയർന്നിരുന്നു.  മരുന്ന് വിലയില്‍ മാറ്റം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്  ആയിരത്തിലധികം മരുന്ന് നിർമ്മാതാക്കളുടെ നേതൃത്വത്തിലുള്ള സംഘം വിലയിൽ മാറ്റം വരുത്താൻ സർക്കാരിനോട് അനുമതി തേടിയിരുന്നു. 


മരുന്ന് വിപണി ഇന്ന്  കനത്ത നിര്‍മ്മാണ ചിലവാണ്‌ നേരിടുന്നത് എന്നും  മരുന്നുകളുടെ വിലയില്‍ ഉണ്ടാകുന്ന നേരിയ വര്‍ദ്ധന `'ജനങ്ങളെ അധികം ബാധിക്കില്ല' എന്നുമാണ്  മരുന്ന് കമ്പനികള്‍ അവകാശപ്പെടുന്നത്. വാര്‍ഷിക മൊത്തവില സൂചികയിലെ (ഡബ്ല്യുപിഐ) മാറ്റത്തിന് ശേഷം, ദേശീയ അവശ്യമരുന്ന് പട്ടികയിൽ (എൻഎൽഇഎം) വരുന്ന മരുന്നുകളുടെ വിലയിൽ 0.0055% വർദ്ധനവ് സർക്കാർ അംഗീകരിക്കാൻ പോകുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.