``അഗ്നിവീറുകൾ ആവാൻ വനിതകളും`` രാജ്യ സേവനം ആഗ്രഹിക്കുന്ന യുവ വനിതാ ശക്തികൾക്കും അവസരം
അഗ്നിപഥിൽ ലിംഗഭേദം ഇല്ലെന്നും വനിതകൾക്ക് അർഹിച്ച പ്രാതിനിധ്യം ഉണ്ടാവുമെന്നും സേനാ അധികാരികൾ വ്യക്തമാക്കി
ന്യൂ ഡൽഹി : അഗ്നിവീറുകളാവാൻ രാജ്യത്തെ പതിനായിരത്തിലേറെ വനിതകളും. നാവികസേനയുടെ അഗ്നിപഥ് നിയമനത്തിനായി ഒരാഴ്ചയ്ക്കിടെ രജിസ്റ്റർ ചെയ്തത് പതിനായിരത്തിലേറെ വനിതകൾ. അഗ്നിപഥിൽ ലിംഗഭേതം ഇല്ലെന്നും വനിതകൾക്ക് അർഹിച്ച പ്രാതിനിധ്യം ഉണ്ടാവുമെന്നും സേനാവൃത്തങ്ങൾ അറിയിച്ചു.
രാജ്യസേവനം ആഗ്രഹിക്കുന്ന യുവവനിതാ ശക്തികൾക്ക് കൂടി അവസരം തുറന്നിടുകയാണ് അഗ്നിപഥ്. സേനയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന് വനിതകളാണ് അഗ്നിപഥിൽ ഇതിനോടകം രജിസ്റ്റർ ചെയ്തത്. നാവികസേനയിൽ നിയമനത്തിനായി ഒരാഴ്ചക്കിടെ മാത്രം ഓൺലൈനായി രജിസ്റ്റർ ചെയ്തത് പതിനായിരത്തോളം വനിതകൾ ആണെന്ന് സേനാ അധികരികൾ അറിയിച്ചു. കര, വ്യോമ സേനകളിലും വനിതകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
3000 നിയമനങ്ങളാണ് ഈ വർഷം നാവികസേന നടത്തുന്നത്. അഗ്നിപഥിൽ ലിംഗഭേദം ഇല്ലെന്നും വനിതകൾക്ക് അർഹിച്ച പ്രാതിനിധ്യം ഉണ്ടാവുമെന്നും സേനാ അധികാരികൾ വ്യക്തമാക്കി. ഇത് ആദ്യമായാണ് സേനയിൽ ഓഫീസർ തസ്തികയ്ക്ക് താഴെയുള്ള തസ്തികകളിലേക്ക് വനിതകളെ നിയമിക്കുന്നത്. ഈ മാസം പകുതിയോടെ റിക്രൂട്ട്മെന്റ് റാലികൾ ആരംഭിക്കാനിരിക്കെ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാവുന്നത് അഗ്നിപഥിന്റെ സ്വീകാര്യതയാണ് ചൂണ്ടിക്കാട്ടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...