മോട്ടോർ വാഹന രേഖകൾ പുതുക്കുന്ന തീയതി നീട്ടി
കൊറോണ വൈറസ് പടർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇങ്ങനൊരു തീരുമാനം എടുത്തത്.
ന്യുഡൽഹി: മോട്ടോർ വാഹനവുമായി ബന്ധപ്പെട്ട രേഖകൾ പുതുക്കുന്നതിനുള്ള തീയതി ഡിസംബർ 31 വരെ നീട്ടിയതായി ദേശീയ ഗതാഗത മന്ത്രാലയം അറിയിച്ചു. വാഹനങ്ങളുടെ പെർമിറ്റ് അടക്കമുള്ള രജിസ്ട്രേഷൻ നടപടികളുടെ കാലവധിയാണ് നീട്ടിയത്.
Also read: പാസ്‌വേര്‍ഡിനെ ചൊല്ലി തർക്കം; സുഹൃത്തിനെ ചുറ്റികകൊണ്ട് അടിച്ചു കൊന്നു..!
കൊറോണ വൈറസ് പടർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇങ്ങനൊരു തീരുമാനം എടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങളുടെ പെർമിറ്റ്, ലൈസൻസ് എന്നിവയുടെ രജിസ്ട്രേഷൻ നിങ്ങൾക്ക് ഡിസംബർ 31 ന് മുൻപ് പുതുക്കിയാൽ മതിയാകും.
Also read: കറുപ്പിനഴക്... ചുന്ദരിയായി ഭാവന, ചിത്രങ്ങൾ കാണാം...
മാത്രമല്ല ഫെബ്രുവരി 1 ന് കഴിയുന്ന രേഖകൾ പുതുക്കുന്നതിന് കാലതാമസം ഉണ്ടായതിൽ മറ്റ് തരത്തിലുള്ള പിഴകളൊന്നും ഈടാക്കില്ലയെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. കൊറോണ മഹാമാരിയെ തുടർന്ന് ഇത് മൂന്നാം തവണയാണ് കേന്ദ്രം വാഹനങ്ങളുടെ രേഖകൾ പുതുക്കുന്ന തീയതി നീട്ടി നൽകുന്നത്. ഇതിന് മുൻപെ ജൂലായ്, സെപ്റ്റംബർ മാസങ്ങളിലായിരുന്നു തീയതി നീട്ടി നൽകിയത്.