Train Fire: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
ബെൽവ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. മറ്റ് ബോഗികളിലേക്ക് തീ പടരാത്തതിനാൽ വലിയ അപകടം ഒഴിവായി
ബീഹാർ: ബീഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് തീ പിടിച്ചു. എഞിൻ ഭാഗത്താണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ ബീഹാർ ഈസ്റ്റ് ചമ്പാരം ജില്ലയിലെ ബെൽവ സ്റ്റേഷന് സമീപമാണ് സംഭവം.റക്‌സൗലിൽ നിന്ന് നർകാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്നു ട്രെയിൻ. മറ്റ് ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം തീ പിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ബെൽവ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. അതേസമയം മറ്റ് ബോഗികളിലേക്ക് തീ പടരാത്തതിനാൽ വലിയ അപകടം ഒഴിവായി. നിലവിൽ ഇപ്പോഴും ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അഞ്ചോളം ഫയർ യൂണിറ്റുകൾ സംഭവ സ്ഥലത്തുണ്ട്.
മണിപ്പൂരിലെ മണ്ണിടിച്ചിൽ;മരിച്ചവരുടെ എണ്ണം 24 ആയി;രക്ഷാപ്രവർത്തനം തുടരുന്നു
മണിപ്പൂരിലെ നോനി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 24 ആയി. 18 ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥരും ആറ് സിവിലിയൻമാരുമാണ് മരിച്ചത്. 13 സൈനികരെയും 5 സിവിലിയൻമാരെയും രക്ഷപെടുത്താൻ സാധിച്ചു. സംസ്ഥാനത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് നോനിയിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പറഞ്ഞു. പ്രദേശത്ത് ഇന്നും തെരച്ചിൽ തുടരുകയാണ്.
രാജ്യത്തെ നടുക്കിയ ദുരന്തമായി മാറുകയാണ് മണിപ്പൂരിൽ വ്യാഴാഴ്ചയുണ്ടായ മണ്ണിടിച്ചിൽ. നോനി ജില്ലയിലെ തുപുൾ മേഖലയിൽ ടെറിട്ടോറിയൽ ആർമി ക്യാമ്പിന് സമീപം വൻ മണ്ണിച്ചിൽ ഉണ്ടായത്.
സൈനികരും ക്യാമ്പിന് സമീപം റെയിൽവേ നിർമ്മാണ പ്രവർത്തനത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളും അപകടത്തിൽപ്പെട്ടു. മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 24 ആയി. മരിച്ചവരിൽ 18 പേർ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥരും ആറ് പേർ തൊഴിലാളികളുമാണ്. 13 സൈനികരുടെയും 5 തൊഴിലാളികളുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...