രാഷ്ട്രപതി രാംനാഥ് കോവിന്ദിന്  വിചിത്രമായ ഒരു ആവശ്യവുമായി കത്തയച്ച് മധ്യപ്രദേശിൽനിന്നുള്ള ഒരു കർഷക സ്ത്രീ...


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ കൃഷിയിടത്തിൽ പോകാൻ ഹെലികോപ്ടർ വേണമെന്നും, അതിനുള്ള പണം തന്‍റെ കൈവശം ഇല്ലാത്തതിനാല്‍ വായ്പ അനുവദിക്കണം എന്നുമാണ് കത്തിന്‍റെ ഉള്ളടക്കം,


മന്ദ്‌സൌർ ജില്ലയിലെ സ്വന്തം കൃഷിയിടത്തിൽ എത്തിച്ചേരാനാണ് ബസന്തി ഭായ് ലോഹർ എന്ന കർഷകയ്ക്ക് ഹെലികോപ്ടർ വേണ്ടി വരുന്നത്.  ബസന്തിയുടെ കൃഷി ഭൂമി  താമസ  സ്ഥലത്തുനിന്നും ഏറെ ദൂരെയല്ല. തന്‍റെ കത്തിലൂടെ അവര്‍ നേരിടുന്ന  ഏറെ  പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട് ഈ  കര്‍ഷക സ്ത്രീ.


മധ്യപ്രദേശിലെ മന്ദ് സൌർ ഷംഗതഹ്‌സിലിലെ അഗർ ഗ്രാമവാസിയാണ് ബാസന്ദി ഭായ് ലോഹർ. അവരുടെ കൃഷിയിടത്തിലേക്കു പ്രവേശിക്കുന്ന എല്ലാ വഴികളും ഗ്രാമത്തിലെ പ്രമാണിയും മക്കളും ചേർന്ന് അടച്ചുകളഞ്ഞു.  അവര്‍ പലതവണ പരാതിയുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി, എന്നാല്‍, യാതൊരു ഫലവും കണ്ടില്ല, അതിനാലാണ് രാഷ്ട്രപതിയെ സമീപിക്കാന്‍ അവര്‍ തീരുമാനിച്ചത്. 


Also read: Air Ticket: ഇനി വിമാനയാത്രയും ചിലവേറും, ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ 30% വരെ വർദ്ധനവ്


അതേസമയം,  ബസന്തി രാഷ്ട്രപതിയ്ക്ക്  അയച്ച കത്ത് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.  കത്ത് വൈറലയതോടെ പ്രശനത്തില്‍ കലക്ടര്‍ ഇടപെട്ടു. ഇക്കാര്യം പരിശോധിച്ച് ഉടൻ പരിഹരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന്  മന്ദ്സൌർ ജില്ലാ കളക്ടർ മനോജ് പുഷ്പ് മാധ്യമങ്ങളോട് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.