M.Phil: എംഫിൽ അംഗീകൃതമല്ല, അഡ്മിഷൻ എടുക്കരുതെന്ന് മുന്നറിയിപ്പ് നല്കി UGC
M.Phil: എംഫിൽ നിയമവിരുദ്ധമാണെന്ന് യുജിസി മുന്‍പ് തന്നെ പ്രഖ്യാപിക്കുകയും എംഫിൽ പ്രോഗ്രാം അനുവദിക്കരുത് എന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
New Delhi: സർവകലാശാലകൾ വാഗ്ദാനം ചെയ്യുന്ന ഒരു എംഫിൽ പ്രോഗ്രാമിലും പ്രവേശനം നേടരുതെന്ന് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി യുജിസി. എംഫിൽ കോഴ്‌സുകൾ യുജിസി (University Grants Commission - UGC) റദ്ദാക്കിയതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്.
Also Read: Bharat Nyay Yatra: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ന്യായ് യാത്ര' ജനുവരി 14 മുതൽ
കൂടാതെ, 2024-25 സെഷനിലേക്കുള്ള പ്രവേശനം നിർത്താൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ സർവകലാശാലകളോട് യുജിസി ആവശ്യപ്പെട്ടു. സർവകലാശാലകൾ വാഗ്ദാനം ചെയ്യുന്ന ഒരു എംഫിൽ പ്രോഗ്രാമിലും പ്രവേശനം നേടരുതെന്ന് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് യുജിസി (UGC) സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.
Also Read: Lyme Disease: കോവിഡ് JN.1 പ്രതിസന്ധിക്കിടെ ഹിമാചലില്‍ അപൂർവ രോഗം പടരുന്നു, പരിശോധനയ്ക്കായി ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് കിറ്റ്
എംഫിൽ ബിരുദം നിയമവിരുദ്ധമാണെന്ന് യുജിസി മുന്‍പ് തന്നെ പ്രഖ്യാപിക്കുകയും എംഫിൽ പ്രോഗ്രാം അനുവദിക്കരുത് എന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിനുപുറമെയാണ് 2023-24 അധ്യയന വർഷത്തേക്കുള്ള എംഫിൽ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നിർത്താൻ സർവകലാശാലകൾക്ക് UGC കര്‍ശന നിർദ്ദേശം നൽകിയിരിയ്ക്കുന്നത്.
എംഫിൽ (Master of Philosophy) പ്രോഗ്രാമിലേക്ക് ചില സർവകലാശാലകൾ പുതിയ അപേക്ഷകൾ തേടുന്നതായി യുജിസിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യുജിസിയുടെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
എംഫിൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നതിൽ നിന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തമായി വിലക്കുന്നത് യുജിസിയുടെ (Minimum Standards and Procedures for Award of Ph.D. Degree) റെഗുലേഷൻസ് 2022-ന്‍റെ റെഗുലേഷൻ നമ്പർ 14 വിജ്ഞാപനം ഊന്നൽ നൽകുന്നു.
വരുന്ന അധ്യയന വർഷത്തേക്കുള്ള എംഫിൽ പ്രവേശനം നിർത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യുജിസി സർവകലാശാലകളോട് അഭ്യർത്ഥിക്കുകയും എംഫിൽ പ്രോഗ്രാമുകളിൽ ചേരരുതെന്ന് UGC വിദ്യാർത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.