ന്യൂഡല്‍ഹി: പി.എന്‍.ബി വായ്പാതട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. ബിസിനസുകാര്‍ക്ക് അനുകൂലമായ അന്തരീക്ഷം ഇന്ത്യയിലൊരുക്കുന്നത് ഇത്തരത്തിലാണോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഔദ്യോഗിക യാത്രകളില്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ വിസമ്മതിക്കുന്നത് എന്തുകൊണ്ടാണെന്നും കപില്‍ സിബല്‍ സംശയം ഉന്നയിച്ചു. മോദിയ്ക്കൊപ്പം വിമാനയാത്ര നടത്തുന്നവരാണ് ജനങ്ങളുടെ പണം തട്ടി മുങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു. 


പ്രധാനമന്ത്രിക്കും ധനമന്ത്രിക്കുമെതിരെ നേരെ നിന്നാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നത്. വായ്പാതട്ടിപ്പിന് നേരെ ഇവര്‍ കണ്ണടയ്ക്കുകയാണ്. രാജ്യം കൊള്ളയടിക്കപ്പെടുകയാണെന്ന് അവര്‍ക്കറിയാമെന്ന് കപില്‍ സിബല്‍ പറഞ്ഞു. രാജ്യത്തെ കൊള്ളയടിച്ചവര്‍ നാടു വിടുമ്പോഴും ഇവിടത്തെ അധികാരികള്‍ ഉറങ്ങുകയാണെന്നും കപില്‍ സിബല്‍ പരിഹസിച്ചു.