Mumbai Rain: കനത്ത മഴയിൽ മുംബൈ നഗരം വെള്ളത്തില്‍, നഗരത്തിലെ പല  പ്രദേശങ്ങളിലും വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടിരിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (IMD) നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച്  അടുത്ത 3 ദിവസത്തേയ്ക്ക് അതായത്  സെപ്റ്റംബർ 14 മുതൽ 16 വരെ മുംബൈയിൽ കനത്ത മഴയുണ്ടാകും. മുന്നറിയിപ്പിനെത്തുടര്‍ന്ന് അടുത്ത 3 ദിവസത്തേയ്ക്ക് മുംബൈയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രിയിൽ പെയ്ത കനത്ത മഴ നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടിന് കാരണമായി. മുംബൈയിലെ സിയോൺ ഉൾപ്പടെ പലയിടത്തും കനത്ത മഴയാണ്. ഇതുമൂലം റോഡ്‌ ഗതാഗതം തടസപ്പെട്ടിരിയ്ക്കുകയാണ്.  ജനവാസ മേഖലകളില്‍ വെള്ളം കയറിയതുമൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ മുതല്‍  മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് ഉണ്ടായത്. 


Also Read:  Goa Politics: മോദിജിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍.....! ഗോവ കോണ്‍ഗ്രസിലെ 8 എംഎൽഎമാർ ബിജെപിയില്‍ ചേര്‍ന്നു 


മുംബൈയിലെ കാലാവസ്ഥാ വകുപ്പിന്‍റെ സാന്താക്രൂസ് ഒബ്സർവേറ്ററി ചൊവ്വാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനുള്ളിൽ 93.4 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഇത് മൺസൂൺ സീസണിൽ മറ്റൊരു റൗണ്ട് കനത്ത മഴയെയാണ് സൂചിപ്പിക്കുന്നത്. ഇതേ കാലയളവിൽ കൊളാബ ഒബ്സർവേറ്ററിയിൽ 59.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായി ഐഎംഡി അറിയിച്ചു. 


അതേസമയം, മുംബൈക്ക് പുറമെ മഹാരാഷ്ട്രയിലെ പല ജില്ലകളിലും ശക്തമായ മഴ ലഭിച്ചിരുന്നു. റായ്ഗഡ്, രത്നഗിരി, സത്താറ എന്നിവിടങ്ങളിൽ ഐഎംഡി 'ഓറഞ്ച് അലർട്ട്' പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മൂന്ന് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിലും ഈ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.