Goa Politics: ഗോവ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി 8 പ്രമുഖര്‍ BJPയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നവരില്‍ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടും.
ഗോവ കോൺഗ്രസിൽ നിന്നുള്ള 11 എംഎൽഎമാരിൽ എട്ട് പേരും രണ്ട് മാസത്തോളം പാര്‍ട്ടിയുമായി അകന്നുനിന്നതിന് ശേഷമാണ് BJPയില്‍ ചേര്‍ന്നത്. BJPയില്‍ ചേരുന്നതിനു മുന്‍പ് ഇവര്‍ മുഖ്യമന്ത്രി പ്രമോദ് സവന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് , പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ, ഭാര്യ ദെലീല ലോബോ, കേദാർ നായിക്, റുഡോൾഫോ ഫെർണാണ്ടസ്, മുൻ ഗോവ വൈദ്യുതി മന്ത്രി അലക്‌സോ സെക്വേര, രാജേഷ് ഫാൽ ദേശായി, സങ്കൽപ് അമോങ്കർ എന്നിവരാണ് കോണ്‍ഗ്രസ് വിട്ട് BJPയ്ക്കൊപ്പം അണിചേര്‍ന്നത്.
Goa | 8 Congress MLAs incl Digambar Kamat, Michael Lobo, Delilah Lobo, Rajesh Phaldesai, Kedar Naik, Sankalp Amonkar, Aleixo Sequeira & Rudolf Fernandes to join BJP today; also met with CM Pramod Sawant
— ANI (@ANI) September 14, 2022
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെയും കരങ്ങൾക്ക് കൂടുതല്‍ ശക്തി പകരാനാണ് തങ്ങള്‍ BJPയില്‍ ചേര്‍ന്നത് എന്ന് ഇവര്‍ വ്യക്തമാക്കി. 'കോൺഗ്രസ് ചോഡോ, ബിജെപി കൊ ജോഡോ (കോൺഗ്രസ് വിടൂ, ബിജെപിയുമായി ചേരൂ) എന്നാണ് ഇവര്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ പ്രതികരിച്ചത്.
ഗോവ കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഉണ്ടാകുമെന്ന തരത്തില്‍ കഴിഞ്ഞ കുറേ മാസങ്ങളായി സൂചനകള്‍ പുറത്തു വന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 'ഭാരത് ജോഡോ' യാത്ര നടത്തുമ്പോള്‍ സ്വന്തം നേതാക്കള്‍ പാര്‍ട്ടി വിടുകയാണ് എന്നതാണ് വസ്തുത.
Also Read: Bus Accident: ജമ്മു കശ്മീരിലെ പൂഞ്ചിൽ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് 11 പേർ മരിച്ചു, 25 പേർക്ക് പരിക്ക്
40 അംഗ സഭയില്‍ കോണ്‍ഗ്രസിന് 11 എംഎല്‍എമാരും BJPയ്ക്ക് 20 എംഎല്‍എമാരുമാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന്‍റെ 11 പേരില്‍ 8 പേര്‍ BJPയില്‍ ചേരുന്നതോടെ കോണ്‍ഗ്രസിന്‍റെ അംഗസംഖ്യ 3 ആയി ചുരുങ്ങി. BJPയുടെ അംഗബലം 28 ആയി വര്‍ദ്ധിച്ചു. ഇതേപോലെ 2019 ജൂലൈയിലും കോണ്‍ഗ്രസിന്‍റെ 10 എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു.
ഈ വർഷം ജൂലൈയിൽ, പാർട്ടി വിരുദ്ധ ഗൂഢാലോചന നടത്തിയതിന് ദിഗംബർ കാമത്തിനും മൈക്കൽ ലോബോയ്‌ക്കുമെതിരെ കോൺഗ്രസ് നടപടിയെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...