Mumbai: മുംബൈയിൽ കഴിഞ്ഞ 5 ആഴ്ചകളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കുകൾ (Covid 19) രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറുകളിൽ ആകെ 2,624 പേർക്കാണ് മുംബൈയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനോടൊപ്പം തന്നെ ടെസ്റ്റുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദിനംപ്രതി 50,000 പേരുടെ ടെസ്റ്റ് നടത്തിയിരുന്ന മുംബൈയിൽ (Mumbai) കഴിഞ്ഞ 24 മണിക്കൂറുകളിൽ 38000 പേർക്ക് മാത്രമാണ് ടെസ്റ്റ് നടത്തിയിട്ടുള്ളത്. അതുകൂടാതെ 78 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെടുകയും ചെയ്‌തു.  13372 പേരാണ് മുംബൈയിൽ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടിട്ടുള്ളത്. ഇത് വരെ മുംബൈയിൽ 6,58,631 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


ALSO READ: Covid19: രാജ്യത്ത് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി


മാർച്ച് 17 ന് മുംബൈയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 2377 പേർക്കായിരുന്നു. എന്നാൽ അതിന് ശേഷം കോവിഡ് രണ്ടാം തരംഗം മഹാരാഷ്ട്രയിൽ (Maharashtra) രൂക്ഷമായാതിനെ തുടർന്ന് മുംബൈയിലെ കോവിഡ് രോഗബാധ വൻതോതിൽ വർധിക്കുകയായിരുന്നു. കഴിഞ്ഞ മാസം കോവിഡ് അതിരൂക്ഷമായി ബാധിച്ച ഇന്ത്യയിലെ പട്ടണങ്ങളിൽ ഒന്നായി മുംബൈ മാറിയിരുന്നു.


ALSO READ: Covid Updates: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എന്നതിൽ നേരിയ കുറവ്; മരണസംഖ്യ വീണ്ടും റെക്കോർഡിൽ


മഹാരാഷ്ട്രയിലെ പ്രതിദിന കോവിഡ് കണക്കുകൾക്കും നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ദിനംപ്രതി 60000 ത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്‌ത്‌ കൊണ്ടിരുന്നു മഹാരാഷ്ട്രയിൽ തിങ്കളാഴ്ച്ച റിപ്പോർട്ട് ചെയ്‌തത്‌ 48,621 പേരായിരുന്നു. എന്നാൽ അതോടൊപ്പം തന്നെ 59500 പേർ കോവിഡ് രോഗവിമുക്തരായി ആശുപത്രി വിടുകയും ചെയ്‌തു.


ALSO READ: Delhi Lockdown: ഡൽഹിയിൽ Lockdown ഒരാഴ്ച കൂടി നീട്ടി; മെയ് 10 വരെ സമ്പൂർണ്ണ അടച്ചിടൽ


മഹാരാഷ്ട്രയിൽ ടെസ്റ്റ് പോസിറ്റിവിറ്റി (Test Positivity) നിരക്ക് 17.12 ശതമാനവും റിക്കവറി നിരക്ക് 84.7 ശതമാനവും മരണനിരക്ക് 1.49 ശതമാനവുമാണ്.  മഹാരാഷ്ട്രയിൽ കോവിഡ് ഏറ്റവും  ബാധിച്ചിട്ടുള്ളത് പൂനൈയിലാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 7,718 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അതോടൊപ്പം തന്നെ 10 പേർ രോഗബാധ മൂലം മരണപ്പെടുകയും ചെയ്‌തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക