Silence Period Violation: തിരഞ്ഞെടുപ്പ് കമ്മീഷൻ `നിശബ്ദനും നിസ്സഹായനുമായ കാഴ്ചക്കാരനായി` തുടരുമോ അതോ..... ചോദ്യവുമായി കോണ്‍ഗ്രസ്
Silence Period Violation: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടം ലംഘിച്ച് പരസ്യമായി കർണാടക വോട്ടർമാരോട് സോഷ്യല്‍ മീഡിയയിലൂടെ വോട്ട് അഭ്യർത്ഥിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
New Delhi: പ്രധാനമന്ത്രിമോദിയുടെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ "നിശബ്ദനും നിസ്സഹായനുമായ കാഴ്ചക്കാരനായി" തുടരുമോ അതോ ഭരണഘടനാപരമായ കടമ നിറവേറ്റുമോ? ചോദ്യം കോണ്‍ഗ്രസ് പാര്‍ട്ടിയുടേതാണ്...!! അതിന് കാരണമുണ്ട്...
Also Read: Karnataka Assembly Elections 2023: നിങ്ങളുടെ സ്വപ്നം എന്‍റെ സ്വന്തം, വോട്ടെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം വൈറല്‍
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടം ലംഘിച്ച് പരസ്യമായി കർണാടക വോട്ടർമാരോട് സോഷ്യല്‍ മീഡിയയിലൂടെ വോട്ട് അഭ്യർത്ഥിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയ ഒരു നീണ്ട പരാതിയിൽ കമ്മീഷൻ "നിശബ്ദനും നിസ്സഹായനുമായ കാഴ്ചക്കാരനായി" തുടരുമോ അതോ ഭരണഘടനാപരമായ കടമ നിറവേറ്റി പ്രധാനമന്ത്രിക്കെതിരെ പ്രവർത്തിക്കുമോ? എന്ന് ചോദിച്ചു.
നിയമങ്ങൾ പ്രധാനമന്ത്രിക്ക് ബാധകമാണോ അല്ലയോ? അത്തരം ഉത്തരവുകൾ നടപ്പിലാക്കാനുള്ള കഴിവും സന്നദ്ധതയും തിരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടോ? അതോ, കമ്മീഷന് നിസ്സഹായനായ ഒരു കാഴ്ചക്കാരനായി തുടരണോ? ECI ക്ക് ഇത് ഒരു ലിറ്റ്മസ് ടെസ്റ്റാണ്," പരാതിയില്‍ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ, മറ്റ് മുതിർന്ന ബിജെപി നേതാക്കൾ എന്നിവരുടെ വിവിധ പരാമർശങ്ങളോടും കോൺഗ്രസ് പരാതിയിലൂടെ എതിർപ്പ് ഉന്നയിച്ചു. "ഒരു കാര്യം വളരെ വ്യക്തമാണ്...ഈ നേതാക്കള്‍ സ്വയം നിയമത്തിനും ഭരണഘടനയ്ക്കും മുകളിലായി കണക്കാക്കുകയും, തങ്ങൾ വഹിക്കുന്ന ഉയർന്ന പദവികളില്‍ ECI ഭയപ്പെട്ടിരിക്കുകയാണെന്നാണ് അല്ലെങ്കിൽ അവർക്കെതിരെ പ്രവർത്തിക്കാന്‍ കഴിയാത്തവിധം ECI ദുർബലമാണെന്ന് അനുമാനിക്കുകയും ചെയ്യുന്നു. പെരുമാറ്റ ചട്ടത്തിന്‍റെയും മറ്റ് പല തിരഞ്ഞെടുപ്പ് നിയമങ്ങളുടേയും നഗ്നവും ആവർത്തിച്ചുള്ളതുമായ ലംഘനങ്ങൾ... പാർട്ടി തിരഞ്ഞെടുപ്പ് പാനലിന് എഴുതി.
തിങ്കളാഴ്ച വൈകുന്നേരം പരസ്യ പ്രചാരണം അവസാനിച്ചതിന് ശേഷം കർണാടകയിലെ വോട്ടർമാരോട് പ്രധാനമന്ത്രി മോദി നടത്തിയ അഭ്യർത്ഥനയില്‍ കോൺഗ്രസ് എതിർപ്പ് ഉന്നയിക്കുകയും ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ "നിഷേധാത്മകവും ധിക്കാരപരവുമായ" ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരമുള്ള ഭരണഘടനാപരമായ കടമ നിർവഹിക്കാന്‍ ചുമതലയുള്ള ബഹുമാനപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് ഒരു അഗ്നിപരീക്ഷണമാണ്, കോൺഗ്രസ് അതിന്‍റെ പരാതിയിൽ പറഞ്ഞു.
"ഇപ്പോള്‍ കണ്ടുവരുന്ന ലിഖിതമല്ലാത്തതും എന്നാൽ അംഗീകരിക്കപ്പെട്ടതുമായ ഒരു മാനദണ്ഡം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അധികാരം പ്രതിപക്ഷ പാർട്ടികൾക്ക് മാത്രമേ ബാധകമാകൂ, പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്‍റെ സഹപ്രവർത്തകർക്കും അത് ബാധകമല്ല," കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
"പ്രധാനമന്ത്രി മോദിയുടെ നഗ്നവും ധിക്കാരപരവുമായ പെരുമാറ്റ ചട്ട ലംഘനങ്ങളെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ഞങ്ങളുടെ പരാതി, ഇത് നടപടിയെടുക്കാൻ അവരെ പ്രേരിപ്പിക്കുകയോ അല്ലെങ്കില്‍ നിഷ്ക്രിയത്വത്തിന് ചരിത്രപരമായി ഓർമ്മിക്കപ്പെടുകയോ ചെയ്യാം, സോഷ്യൽ മീഡിയയിൽ പരാതി പങ്കുവെച്ചുകൊണ്ട്, സുർജേവാല പറഞ്ഞു,
പരസ്യ പ്രചാരണം അവസാനിച്ചതിന് ശേഷം പ്രധാനമന്ത്രി കർണാടക വോട്ടർമാർക്കായി രണ്ട് വീഡിയോ സന്ദേശങ്ങൾ നൽകിയിരുന്നു. ഒന്ന് തിങ്കളാഴ്ച രാത്രി 11 ന് ശേഷവും മറ്റൊന്ന് ചൊവ്വാഴ്ചയും. ഇത് തിരഞ്ഞെടുപ്പ് നിയമങ്ങളുടേയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടേയും ലംഘനമാണ് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
മെയ് 10 ന് നടക്കുന്ന വോട്ടെടുപ്പിനുള്ള പ്രചാരണം മെയ് 8 ന് തിങ്കളാഴ്ച അവസാനിച്ച അവസരത്തില്‍ ഒരു അവസാന പ്രയോഗം എന്ന നിലയില്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ സന്ദേശം നല്‍കിയിരുന്നു. എല്ലാ കര്‍ണാടക നിവാസികളുടെയും സ്വപ്നം എന്‍റെ സ്വപ്നമാണ് എന്ന് പ്രധാനമന്ത്രി ഈ സന്ദേശത്തില്‍ പറഞ്ഞു.
കർണാടകയെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കാൻ തന്‍റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വോട്ടർമാര്‍ക്കായുള്ള തന്‍റെ വീഡിയോയില്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കി. കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഹൈ വോൾട്ടേജ് പ്രചാരണം അവസാനിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ തന്‍റെയും സ്വപ്നങ്ങളാണ് എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
നിക്ഷേപം, വ്യവസായം, നവീകരണം എന്നിവയിൽ കർണാടക ഒന്നാം സ്ഥാനത്തെത്തണമെന്ന് ബിജെപി ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, കാർഷിക മേഖല തുടങ്ങിയവയില്‍ കർണാടക ഒന്നാം സ്ഥാനത്തെത്തണമെന്ന് ബിജെപി ആഗ്രഹിക്കുന്നു. അതിനാല്‍, കര്‍ണാടകയെ എല്ലാ കാര്യങ്ങളിലും ഒന്നാം സ്ഥാനത്ത് എത്തിയ്ക്കാന്‍ മെയ് 10 ന് ഉത്തരവാദിത്തമുള്ള പൗരന്മാരായി നിങ്ങളുടെ വോട്ട് രേഖപ്പെടുത്താൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” പ്രധാനമന്ത്രി മോദി അഭ്യര്‍ഥിച്ചു.
കർണാടക നിയമസഭയിൽ മെയ് 10 ന് വോട്ടെടുപ്പ് നടക്കും, വോട്ടെണ്ണൽ മെയ് 13 ന് നടക്കും. സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം 113 സീറ്റുകളാണ്. ഭരണവിരുദ്ധ തരംഗം നേരിടുന്ന ബി.ജെ.പി, സംസ്ഥാനത്ത് അധികാര തുടര്‍ച്ച നേടാന്‍ കഠിന പരിശ്രമമാണ് നടത്തിയിരിയ്ക്കുന്നത്. പൂർണ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താന്‍ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...