Karnataka Assembly Elections 2023: നിങ്ങളുടെ സ്വപ്നം എന്‍റെ സ്വന്തം, വോട്ടെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം വൈറല്‍

Karnataka Assembly Elections 2023:  കർണാടകയെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കാൻ തന്‍റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും  എല്ലാ  കര്‍ണാടക നിവാസികളുടെയും സ്വപ്നം എന്‍റെ സ്വപ്നമാണ് എന്ന് പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 9, 2023, 12:59 PM IST
  • കർണാടകയെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കാൻ തന്‍റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എല്ലാ കര്‍ണാടക നിവാസികളുടെയും സ്വപ്നം എന്‍റെ സ്വപ്നമാണ് എന്ന് പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
Karnataka Assembly Elections 2023:  നിങ്ങളുടെ സ്വപ്നം എന്‍റെ  സ്വന്തം, വോട്ടെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം വൈറല്‍

Karnataka Assembly Elections 2023: കര്‍ണാടകയില്‍ കാറ്റ് അനുകൂലമാക്കാന്‍ പതിനെട്ടടവും പയറ്റുകയാണ്   പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ BJP. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്റ്റാര്‍ പ്രചാരകനായി എത്തിയത് കൂടാതെ കിലോമീറ്ററുകള്‍ നീണ്ട   നിരവധി റാലികളില്‍ പ്രധാനമന്തി പങ്കെടുക്കുകയും ചെയ്തു.

Also Read:  The Kerala Story Update: മധ്യ പ്രദേശിന്‌ പിന്നാലെ ഉത്തര്‍ പ്രദേശിലും 'ദ് കേരള സ്റ്റോറി' Tax Free 

മെയ്‌ 10 ന് നടക്കുന്ന വോട്ടെടുപ്പിനുള്ള പ്രചാരണം മെയ്‌ 8 ന് തിങ്കളാഴ്ച  അവസാനിച്ചു. പ്രധാന പോരാളികളായ ബിജെപിയും  കോണ്‍ഗ്രസും തങ്ങളുടെ ശക്തി [പ്രകടിപ്പിക്കുകയും ചെയ്തു.  ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം ബുധനാഴ്ച സംസ്ഥാനം പോളിംഗ് ബൂത്തിലേയ്ക്ക് നീങ്ങുകയാണ്.  

Also Read:  Madhya Pradesh Accident: പാലത്തിൽ നിന്ന് ബസ് താഴേയ്ക്ക് പതിച്ച് 15 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ഈ അവസരത്തില്‍ ഒരു അവസാന പ്രയോഗം എന്ന നിലയില്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്കായി  പ്രധാനമന്ത്രിയുടെ സന്ദേശം എത്തി. എല്ലാ  കര്‍ണാടക നിവാസികളുടെയും സ്വപ്നം എന്‍റെ സ്വപ്നമാണ് എന്ന് പ്രധാനമന്ത്രി ഈ സന്ദേശത്തില്‍ പറഞ്ഞു.

Also Read:  Karnataka Assembly Elections 2023: കർണാടകയില്‍ വിജയം ഉറപ്പാക്കാന്‍ ട്രംപ് കാര്‍ഡ് പുറത്തെടുത്ത് BJP!!

കർണാടകയെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കാൻ തന്‍റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വോട്ടർമാര്‍ക്കായുള്ള തന്‍റെ വീഡിയോയില്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കി. കർണാടകയിൽ  നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഹൈ വോൾട്ടേജ് പ്രചാരണം അവസാനിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ തന്‍റെയും സ്വപ്നങ്ങളാണ് എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 

ഭാരതീയ ജനതാ പാർട്ടിയുടെ (BJP) ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ "ഓരോ കന്നഡിഗിന്‍റെയും സ്വപ്നം എന്‍റെ സ്വന്തം സ്വപ്നമാണ്, നിങ്ങളുടെ തീരുമാനം എന്‍റെ പ്രമേയമാണ്."  എന്ന് പ്രധാനമന്ത്രി മോദി പറയുന്നു.   

തന്‍റെ സന്ദേശത്തില്‍ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ കർണാടകയുടെ പ്രധാന പങ്ക് എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, "ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. ഉടൻ തന്നെ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കർണാടകയുടെ സമ്പദ്‌വ്യവസ്ഥ വികസിക്കുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ., മോദി ചൂണ്ടിക്കാട്ടി. 

കർണാടകയിലെ ഡബിള്‍ എഞ്ചിൻ സർക്കാരിന്‍റെ 3.5 വർഷത്തെ ഭരണത്തെ പ്രശംസിക്കാനും പ്രധാനമന്ത്രി മറന്നില്ല. കോവിഡ് കാലത്ത് പോലും കർണാടക ബിജെപിയുടെ നേതൃത്വത്തിൽ പ്രതിവർഷം 90,000 കോടിയുടെ വിദേശ നിക്ഷേപം നടന്നിരുന്നു. എന്നിരുന്നാലും, മുൻ സർക്കാരുകളുടെ കാലത്ത് കർണാടകയിൽ പ്രതിവർഷം ഏകദേശം 30,000 കോടിയുടെ വിദേശ നിക്ഷേപമാണ് ലഭിച്ചത്. ഇതാണ് യുവജനങ്ങളോടുള്ള ബിജെപിയുടെ പ്രതിബദ്ധത  പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പുതിയ അവസരങ്ങൾ ഉറപ്പാക്കുന്നതിനും ബിജെപി സർക്കാർ അതീവ വിശ്വസ്തതയോടെ പ്രവർത്തിക്കുമെന്ന് സംസ്ഥാനത്തിന്‍റെ വികസനത്തിനായുള്ള പാർട്ടിയുടെ പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.  

നിക്ഷേപം, വ്യവസായം, നവീകരണം എന്നിവയിൽ കർണാടക ഒന്നാം സ്ഥാനത്തെത്തണമെന്ന് ബിജെപി ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, കാർഷിക മേഖല തുടങ്ങിയവയില്‍ കർണാടക ഒന്നാം സ്ഥാനത്തെത്തണമെന്ന് ബിജെപി ആഗ്രഹിക്കുന്നു. അതിനാല്‍, കര്‍ണാടകയെ എല്ലാ കാര്യങ്ങളിലും ഒന്നാം സ്ഥാനത്ത്‌ എത്തിയ്ക്കാന്‍ മെയ് 10 ന് ഉത്തരവാദിത്തമുള്ള പൗരന്മാരായി നിങ്ങളുടെ വോട്ട് രേഖപ്പെടുത്താൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” പ്രധാനമന്ത്രി മോദി അഭ്യര്‍ഥിച്ചു. 

സംസ്ഥാനത്തെ 224 സീറ്റുകളുള്ള അസംബ്ലിയിൽ ഭൂരിപക്ഷം നേടുന്നതിനായി ബിജെപി, കോൺഗ്രസ്, ജനതാദൾ സെക്കുലർ (ജെഡിഎസ്) എന്നീ മൂന്ന് പ്രധാന രാഷ്ട്രീയ പാർട്ടികളും വോട്ടർമാരെ ആകർഷിക്കാനും വാഗ്ദാനങ്ങൾ നൽകാനും പരസ്പരം മത്സരിച്ചതോടൊപ്പം   ആരോപണങ്ങൾ ഉന്നയിക്കാനും എല്ലാവിധ ശ്രമങ്ങളും നടത്തി. 

കർണാടക നിയമസഭയിൽ മെയ് 10 ന് വോട്ടെടുപ്പ് നടക്കും, വോട്ടെണ്ണൽ മെയ് 13 ന് നടക്കും. സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം 113 സീറ്റുകളാണ്. ഭരണവിരുദ്ധ തരംഗം നേരിടുന്ന ബി.ജെ.പി, സംസ്ഥാനത്ത് അധികാര തുടര്‍ച്ച നേടാന്‍ കഠിന പരിശ്രമമാണ് നടത്തിയിരിയ്ക്കുന്നത്‌.  പൂർണ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താന്‍ സാധിക്കും എന്ന  ആത്മവിശ്വാസത്തിലാണ് ബിജെപി. 
 
അതേസമയം, ലിംഗായത്ത്, വൊക്കലിഗ വോട്ടർമാർ ഈ തിരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിക്കും. ലിംഗായത്തുകൾ ജനസംഖ്യയുടെ 17 ശതമാനവും വൊക്കലിഗകൾ 11 ശതമാനവുമാണ്. ദക്ഷിണേന്ത്യയിൽ ബിജെപി അധികാരത്തിലുള്ള ഏക സംസ്ഥാനമായ കര്‍ണാടകയില്‍ ഈ സമുദായങ്ങള്‍ സര്‍ക്കാര്‍ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള പാര്‍ട്ടിയുടെ  ഉന്നത നേതൃത്വം BJP യുടെ അടിത്തറ ശക്തിപ്പെടുത്താൻ തിരഞ്ഞെടുപ്പില്‍  എല്ലാ ശക്തിയും പ്രയോഗിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 19 പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുകയും ആറ് റോഡ് ഷോകൾ നടത്തുകയും ചെയ്തു. അമിത് ഷാ 16 പൊതു റാലികളും 14 റോഡ് ഷോകളും നടത്തി. ബിജെപി അധ്യക്ഷൻ ജെപി നദ്ദ 10 പൊതുയോഗങ്ങളും 16 റോഡ് ഷോകളും നടത്തി. കൂടാതെ,  കർണാടകയിൽ കേന്ദ്രമന്ത്രിമാരെയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും  പ്രചാരണത്തിന് ബിജെപി എത്തിച്ചിരുന്നു. 

 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News