ലഖ്നൗ: മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ ഒരു കേസിൽ കൂടി പ്രതികളെ വെറുതെ വിട്ടു. മുസാഫർനഗർ അഡീഷണൽ സെഷൻസ് കോടതിയാണ്  20 പ്രതികളെ വെറുതേവിട്ടത്. കൊലപാതകങ്ങൾ, കവർച്ച, തീവെപ്പ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളായിരുന്നവരെയാണ് തെളിവുകൾ ഇല്ലെന്ന കാരണത്താൽ കോടതി വെറുതെ വിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2013ലാണ് ഉത്തർപ്രദേശിലെ മുസാഫർനഗറിൽ കലാപമുണ്ടായത്. എട്ട് വർഷങ്ങൾ പിന്നിടുമ്പോൾ കലാപകേസുകളിൽ കോടതി ഇതുവരെ വെറുതെ വിട്ടത് 1,100 പേരെയാണ്. കുറ്റവാളികളെന്ന് കണ്ടെത്തി ശിക്ഷിച്ചത് വെറും ഏഴ് പേരെ മാത്രം. ശിക്ഷിക്കപ്പെട്ട ഏഴുപേരും ഒരു കേസിലെ പ്രതികളാണ്. കവൽ ഗ്രാമവാസികളായ സച്ചിൻ, ഗൗരവ് എന്നീ യുവാക്കളെ കൊലപ്പെടുത്തിയ കേസിലാണ് കോടതി ഏഴ് പേരെ ശിക്ഷിച്ചത്.


ALSO READ: Terrosrists Arrested: ലക്ഷ്യമിട്ടത് 1993ലെ മുംബൈ മോഡൽ സ്ഫോടന പരമ്പര, അറസ്റ്റിലായ ഭീകരന്റെ വെളിപ്പെടുത്തൽ


ആകെ 510 കേസുകളാണ് മുസാഫർനഗർ കലാപങ്ങളിൽ ഫയൽ ചെയ്തിരിക്കുന്നത്.  97 കേസുകളാണ് കോടതി പരിഗണിച്ചത്. 2013 ആഗസ്റ്റ് 27ന് ഷാനവാസ് എന്ന യുവാവിനെ ആറ് പേർ ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് മുസാഫർനഗറിൽ കലാപം ആരംഭിച്ചത്.


കലാപത്തിന് ശേഷം ഇതുവരെ 97 കേസുകൾ മാത്രമാണ് കോടതിയിൽ തീരുമാനമായതെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ പറയുന്നു. പ്രതികളെ വെറുതെ വിട്ട കേസുകളിൽ ഒന്നിൽ പോലും പ്രോസിക്യൂഷൻ അപ്പീലിന് പോയില്ലെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: NIA തകർത്തത് വൻ ആക്രമണ പദ്ധതി; ഭീകരർ പാക്കിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചവർ


നിലവിൽ ഇപ്പോൾ 264 പ്രതികൾ വിവിധ കേസുകൾ വിചാരണ നേരിടുന്നതായി പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. മുസാഫർനഗർ കലാപത്തിൽ അറുപതിലേറെ പേർ കൊല്ലപ്പെടുകയും 40,000 പേർക്ക് ഭവനങ്ങൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.