Terrosrists Arrested: ലക്ഷ്യമിട്ടത് 1993ലെ മുംബൈ മോഡൽ സ്ഫോടന പരമ്പര, അറസ്റ്റിലായ ഭീകരന്റെ വെളിപ്പെടുത്തൽ

ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പിടികൂടിയ 6 ഭീകരർ ലക്ഷ്യമിട്ടിരുന്നത് 1993ലെ മുംബൈ മോഡൽ സ്ഫോടന പരമ്പരയാണെന്ന് വെളിപ്പെടുത്തൽ.

Written by - Zee Malayalam News Desk | Last Updated : Sep 16, 2021, 04:15 PM IST
  • 1993ലെ മുംബൈ മോഡൽ സ്ഫോടന പരമ്പരയാണ് അറസ്റ്റിലായ ഭീകരർ ലക്ഷ്യമിട്ടത്.
  • അറസ്റ്റിലായ ഒരു ഭീകരനെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരം പോലീസിന് ലഭിച്ചത്.
  • ആദ്യം റെയിൽവേ ട്രാക്കുകളിലും സ്റ്റേഷനുകളിലും സ്ഫോടനങ്ങൾ നടത്താനായിരുന്നു പദ്ധതി.
  • പിന്നാലെ ഉത്സവാഘോഷ സമയത്ത് പ്രധാന സ്ഥലങ്ങളിലും ആക്രമണം.
Terrosrists Arrested: ലക്ഷ്യമിട്ടത് 1993ലെ മുംബൈ മോഡൽ സ്ഫോടന പരമ്പര, അറസ്റ്റിലായ ഭീകരന്റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ (Delhi police special cell) രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി പിടികൂടിയ ഭീകരർ (Terrosrists) 1993ലെ മുംബൈ മോഡൽ സ്ഫോടന പരമ്പരയാണ് (1993 Mumbai Blast) ലക്ഷ്യമിട്ടതെന്ന് റിപ്പോർട്ട്. അറസ്റ്റിലായ ഒരു ഭീകരനെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരം പോലീസിന് ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ജാൻ മുഹമ്മദിനെ ചോദ്യം ചെയ്യുന്നതിനായി മുംബൈ (Mumbai) എടിഎസ് (ATS) സംഘം ഡൽഹിയിൽ എത്തി. 

ഭീകരരെ ചോദ്യം ചെയ്തതിലൂടെ സുപ്രധാന വിവരങ്ങളാണ് പോലീസിന് ലഭിക്കുന്നത്. 1993 മുംബൈ സ്ഫോടന പരമ്പരയ്ക്ക് സമാനമായ സ്ഫോടന പരമ്പര നടത്തുന്നതിനായി ഇവർക്ക് പ്രത്യേക പരിശീലനവും ലഭിച്ചിരുന്നു. ആദ്യം റെയിൽവേ ട്രാക്കുകളിലും സ്റ്റേഷനുകളിലും സ്ഫോടനങ്ങൾ നടത്താനായിരുന്നു പദ്ധതി. പിന്നാലെ ഉത്സവാഘോഷ സമയത്ത് പ്രധാന സ്ഥലങ്ങളിലും ആക്രമണം. ഒരേ സമയത്ത് പലയിടങ്ങളിൽ സ്ഫോടനം നടത്താൻ സ്ഥലങ്ങളും തെരഞ്ഞെടുത്തതായി ചോദ്യം ചെയ്യലിൽ കണ്ടെത്തിയിട്ടുണ്ട്. 

Also Read: NIA തകർത്തത് വൻ ആക്രമണ പദ്ധതി; ഭീകരർ പാക്കിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചവർ 

പ്രതികളിൽ നിന്ന് സ്ഫോടക വസ്തുക്കളും പിടികൂടിയിരുന്നു. ഇവയുടെ പരിശോധനയും തുടരുകയാണ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും പ്രതികളെ ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ കേസിൽ അറസ്റ്റിലായ ഡൽഹി സ്വദേശി ഒസാമയുടെ പിതാവിന് ഈ പദ്ധതികളിൽ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. നിലവിൽ ദുബായിലുള്ള ഇയാളെ ഉടൻ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നടപടികളിലാണ് സെപ്ഷ്യൽ സെൽ. 

Also Read: അൽഖ്വയ്ദയ്ക്ക് നേരെ ഫ്രഞ്ച് മിറാഷിന്റെ സംഹാര താണ്ഡവം 

അതേസമയം മുംബൈയിൽ നിന്ന് എത്തിയ മഹാരാഷ്ട്രയിൽ നിന്നുള്ള എടിഎസ് സംഘം പ്രതിയായ ജാൻ ഷെഖിനെ ചോദ്യം ചെയ്യും. മഹാരാഷ്ട്രയിൽ ഇവർ ലക്ഷ്യമിട്ട ആകമണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട്  യുപിയിലും ഡൽഹിയിലും ഇന്നും തെരച്ചിൽ നടന്നു. കേസിൽ ഒരു പ്രതിയെ കൂടി സെപ്ഷ്യൽ സെൽ പിടികൂടിയെന്നാണ് സൂചന. 

Also Read: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് ഭീകരരെ NIA പിടികൂടി 

പാകിസ്ഥാനിൽ (Pakistan) നിന്ന് പരിശീലനം നേടിയ രണ്ട് ഭീകരർ (Terrosrists) ഉൾപ്പെടെ 6 ഭീകരവാദികളെയാണ് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ (Delhi police special cell) കഴിഞ്ഞ ദിവസം പിടികൂടിയത്. സ്ഫോടക വസ്തുക്കളും (Explosive items) തോക്കുകളും ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തു. സീഷൻ ഖമർ, ഒസാമ, ജൻ മുഹമ്മദ് അലി ഷെയ്ഖ്, മുഹമ്മദ് അബൂബകർ, മൂൽചന്ദ്, മുഹമ്മദ് ആമിർ ജാവേദ് എന്നിവരാണ് പിടിയിലായത്. ഒരാളെ കോട്ടയിൽ നിന്നും രണ്ടു പേരെ ഡൽഹിയിൽ നിന്നും മൂന്ന് പേരെ ഉത്തർപ്രദേശിൽ (Uttar Pradesh) നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News