ന്യൂഡല്‍ഹി: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരാമര്‍ശത്തില്‍ മാപ്പു പറയാന്‍ തന്‍റെ പേര് രാഹുല്‍ സവര്‍ക്കറല്ല രാഹുല്‍ ഗാന്ധിയെന്നാണെന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിപറഞ്ഞു.


ഭാരത് ബച്ചാവോ റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യവാക്കുകളായിരുന്നു ഇത്. പൗരത്വ നിയമഭേദഗതി അടക്കം മോദി സര്‍ക്കാരിന്‍റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവെയാണ് രാഹുലിന്‍റെ ഈ പ്രതികരണം.


രാജ്യത്തെ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ നടത്തിയ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ തനിക്കെതിരെ ബിജെപി ഇന്നലെ സഭയില്‍ രംഗത്ത് വന്നിരുന്നുവെന്നും. പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയണം എന്നായിരുന്നു അവരുടെ ആവശ്യമെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി മാപ്പ് പറയാന്‍ ഞാന്‍ രാഹുല്‍ സവര്‍ക്കറല്ല രാഹുല്‍ ഗാന്ധിയാണെന്നും വ്യക്തമാക്കി.


മാത്രമല്ല സത്യം പറഞ്ഞതിന് ഞാനൊരിക്കലും മാപ്പ് പറയില്ലയെന്നും രഹുല്‍ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ടത് മോദിയും അമിത് ഷായുമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 


മോദി സര്‍ക്കാര്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുകളഞ്ഞുവെന്നും നോട്ട് നിരോധനം നമ്മുടെ സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കിയെന്നും അദാനിയ്ക്കും അബാനിയ്ക്കും വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. 


മാത്രമല്ല ഭരണഘടനയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ശത്രുക്കളല്ല, പ്രധാനമന്ത്രിയാണെന്നും രാംലീല മൈതനത്തു ചേര്‍ന്ന പടുകൂറ്റന്‍ റാലിയില്‍ രാഹുല്‍ ഗാന്ധി തുറന്നടിച്ചു.