നബാർഡിന്റെ (National Bank for Agriculture and RuralDevelopment) പൂർണ ഉടമസ്ഥതയിലുള്ള കാർഷിക ഗ്രാമവികസന മേഖലയിലെ കൺസൾട്ടൻസി നാബ്കോൺസ്( NABCONS)  പ്രോജക്ട് മാനേജർ, പ്രോജക്ട് അസിസ്റ്റന്റ്, പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

 


പ്രോജക്ട് മാനേജർ          


യോഗ്യത - അപേക്ഷകർ എൻവയോൺമെന്റൽ സയൻസസ് & അഗ്രികൾച്ചർ/ സിവിൽ/ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗിൽ എം ടെക്ക് എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയും വാട്ടർ റിസോഴ്സ് എഞ്ചിനീയറിംഗ്/ ഇറിഗേഷൻ എഞ്ചിനീയറിംഗ്/ ഹൈഡ്രോളജി/ സോയിൽ & വാട്ടർ കൺസർവേഷൻ എഞ്ചിനീയറിംഗ്/ ഗ്രൗണ്ട് വാട്ടർ എഞ്ചിനീയറിംഗ്/ ഗ്രൗണ്ട് വാട്ടർ എഞ്ചിനീയറിംഗ് എന്നിവയിൽ സ്പെഷ്യലൈസേഷനും നേടിയിരിക്കണം. 


ഭൂഗർഭജല റീചാർജ്/ജലവിഭവ മാനേജ്മെന്റ്, സോളാർ പമ്പ് സ്ഥാപിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രോജക്ടുകളിൽ കുറഞ്ഞത് 15 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.


പ്രോജക്ട് അസോസിയേറ്റ്


വിദ്യാഭ്യാസ യോഗ്യത - അംഗീകൃത കോളേജിൽ നിന്ന് 60% മാർക്കോടെ അല്ലെങ്കിൽ തത്തുല്യമായ ഗ്രേഡിൽ സ്റ്റാറ്റിസ്റ്റിക്സിൽ എംബിഎ / പിജി / കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് / കമ്പ്യൂട്ടർ സയൻസിൽ എം.ടെക് ചെയ്തിരിക്കണം. MIS, M&E എന്നിവയിൽ  പരിചയം അഭികാമ്യം. 


വിവിധ എഞ്ചിനീയറിംഗ് പ്രോജക്റ്റുകളിൽ MIS & M&E അനുബന്ധ ടാസ്ക്കുകളിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം ഇവർക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം.


പ്രോജക്ട് അസിസ്റ്റന്റ്


വിദ്യാഭ്യാസ യോഗ്യത - ഉദ്യോഗാർത്ഥികൾ 60% മാർക്കോടെ അല്ലെങ്കിൽ തത്തുല്യമായ ഗ്രേഡിൽ സോഷ്യൽ സയൻസസ് / മാസ്റ്റർ ഇൻ കൊമേഴ്‌സ് / മാനേജ്‌മെന്റ് / ബി.ടെക് സിവിൽ എഞ്ചിനീയറിംഗിൽ പി.ജി പൂർത്തിയാക്കിയിരിക്കണം. എംഎസ് ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷനുകൾ എന്നിവയിൽ അറിവും വൈദഗ്ധ്യവും ഉണ്ടായിരിക്കണം.


ശമ്പളം


പ്രോജക്ട് മാനേജർക്ക് പ്രതിമാസം- 90,000 മുതൽ-1,00,000 രൂപ വരെ


പ്രോജക്ട് അസോസിയേറ്റ്- (മോണിറ്ററിംഗ് & ഇവാലുവേഷൻ) ലഭിക്കും -പ്രതിമാസം-40,000 മുതൽ -45,000 വരെ


ജലവിഭവ വിദഗ്‌ദ്ധർക്ക്- 45,000 മുതൽ -50,000/ മാസം


പ്രോജക്ട് അസിസ്റ്റൻറ്- പ്രതിമാസം 20,000 രൂപ
താൽപ്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന വിശദാംശങ്ങൾ പരിശോധിക്കേണ്ടതാണ്.


ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2022 ഏപ്രിൽ 27


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.