Petrol Price: നാഗാലാന്റും നികുതി കുറച്ചു,18.26 രൂപയായിരുന്ന നികുതി 16.04 ലേക്ക് കുറയും
ഇന്നലെ അർധ രാത്രി മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നതായി സർക്കാർ അറിയിച്ചു. സംസ്ഥാന ധനകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
കൊഹിമ: ക്രൂഡ് ഒയിൽ(Crude Oil) വില വർധനക്ക് പിന്നാലെ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പെട്രോളിന്റെയും,ഡീസലിന്റെയും നികുതി നാഗാലാന്റും കുറച്ചു. സംസ്ഥാന നികുതിയിലാണ് നാഗാലാന്റ് മാറ്റം വരുത്തിയത്. നേരത്തെ രാജസ്ഥാനും,ആസ്സാമും നികുതിയില് കുറവ് വരുത്തിയിരുന്നു.പെട്രോൾ നികുതി 29.80 ശതമാനത്തിൽ നിന്നും 25 ശതമാനമായിട്ടാണ് കുറച്ചത്. ഇതോടെ 18.26 രൂപയായിരുന്ന നികുതി 16.04 ലേക്ക് കുറയും.
17.50 ശതമാനമായിരുന്ന ഡീസൽ(Disel) നികുതി 16.50 ശതമാനമായി കുറച്ചു. 11.08 രൂപയിൽ നിന്നും ഡീസൽ നികുതി 10.51 ലേക്ക് കുറയും. ഇന്നലെ അർധ രാത്രി മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നതായി സർക്കാർ അറിയിച്ചു. സംസ്ഥാന ധനകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
കേരളമടക്കമുള്ള(keralam) സംസ്ഥാനങ്ങളിൽ ഇപ്പോഴും പെട്രോളിനും ഡീസലിനും വലിയ വിലയാണ് ഇൗടാക്കുന്നത്. അത് കൊണ്ട് തന്നെ സംസ്ഥാനങ്ങൾ പലതും ഇപ്പോഴും നികുതി കുറയ്ക്കാൻ മടിക്കുന്ന അവസ്ഥയുണ്ട്. ഇൗ അവസ്ഥയിലാണ് നാഗാലാൻഡ് പോലുളള സംസ്ഥാനങ്ങൾ മാതൃകയാകുന്നത്. നേരത്തെ ആസ്സാം, മേഘാലയ സർക്കാരുകളും പശ്ചിമബംഗാളും നികുതി കുറച്ചിരുന്നു. പെട്രോളിന് 90.86 പൈസയും,ഡീസലിന് 84.29 രൂപയുമാണ് ഇന്നത്തെ കോഹിമയിലെ വില.
ALSO READ: IB & RAW Jobs, Recruitment : രഹസ്യാന്വേഷണ വിഭാഗത്തിൽ എങ്ങിനെ ജോലി നേടാം,എങ്ങിനെ തയ്യറെടുക്കണം
പെട്രോൾ, ഡീസൽ വില ജിഎസ്ടി പരിധിയിൽപെടുത്താൻ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ(Nirmala Sitaraman) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ സമ്മതം തേടേണ്ടതുണ്ടെന്നും ഇന്ധന നികുതിസംസ്ഥാനങ്ങളുടെ മുഖ്യവരുമാനസ്രോതസാണെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...