Sunderbani encounter Malayali Jawan: സുന്ദർബനി സെക്ട റിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളി ഉൾപ്പടെ രണ്ട് ജവാൻമാർക്ക് വീരമൃത്യു
ഏറ്റുമുട്ടലിൽ രണ്ട് സൈനീകർക്ക് പരിക്കേറ്റു. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടയിലായിരുന്നു വെടിവെപ്പ്.
ശ്രീനഗർ: ജമ്മുകാശ്മീർ സുന്ദർബനി സെക്ടറിൽ ഭീകരരുമായുണ്ടായ ഏറ്റമുട്ടലിൽ മലയാളി ജവാനടക്കം രണ്ട് ജവാൻമാർക്ക് വീരമൃത്യു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ നായിബ് സുബേദാർ എം,ശ്രീജിത്ത് (42), ആന്ധ്രാ പ്രദേശ് സ്വദേശിയായ എം.ജസ്വന്ത് എന്നിവരാണ് മരിച്ചത്.
ഏറ്റുമുട്ടലിൽ രണ്ട് സൈനീകർക്ക് പരിക്കേറ്റു. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടയിലായിരുന്നു വെടിവെപ്പ്.ഏറ്റുമുട്ടിലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
ALSO READ: ജമ്മുകാശ്മീരിലെ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു
ഭീകരരിൽ നിന്നും എകെ.47 തോക്കുകളും,സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രജൌരി മേഖലയിൽ എറ്റുമുട്ടൽ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.