ജമ്മുകാശ്മീരിലെ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു

ജമ്മു-കശ്മീരിലെ കുല്‍ഗാം മേഖലയില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. 

Last Updated : Sep 2, 2017, 12:41 PM IST
ജമ്മുകാശ്മീരിലെ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു-കശ്മീരിലെ കുല്‍ഗാം മേഖലയില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. ഇന്നുരാവിലെയാണ് കുൽഗാമിലെ താൻട്രിപോറയില്‍ ഏറ്റുമുട്ടലുണ്ടായത്​. പ്രദേശത്ത്​ ഒളിഞ്ഞിരിക്കുന്ന തീവ്രവാദികളുമായി ഏറ്റുമുട്ടൽ തുടരുകയാണ്​.

വെള്ളിയാഴ്​ച രാത്രി ശ്രീനഗർ ഹൈവേയിൽ പൊലീസ്​ ബസിനുനേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്​തിരുന്നു.  ഇന്ത്യയിൽ ഈദ്​ ആഘോഷം നടക്കുന്നതിനിടെ തീവ്രവാദികൾ നുഴഞ്ഞുകയറുന്നതിനും ആക്രമണം നടത്താനും പദ്ധതിയിട്ടിട്ടുണ്ടെന്ന് രഹസ്യാനേഷണ വിഭാഗം നേരത്തെ റിപ്പോർട്ട്​ ചെയ്​തിരുന്നു. 

Trending News