Puducherry : വിശാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് പുതുച്ചേരിയിലെ Congress സർക്കാർ താഴെ വീണു. വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് മുമ്പ് പുതുച്ചേരി മുഖ്യമന്ത്രി ആയിരുന്ന V Narayanaswamy യും ഭരണപക്ഷത്തിലെ എംഎൽഎമാരും നിയമസഭയിൽ നിന്ന് ഇറങ്ങി പോയി. പിന്നീട് വി നാരായണസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് നാരായണസ്വാമി പുതുച്ചേരി ലഫ്റ്റനന്റ് ​ഗവർണറെ നേരിൽ കണ്ട് രാജി സമർപ്പിക്കുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട് നാരായണസ്വാമി (V Narayanaswamy) കേന്ദ്ര സർക്കാരിനെയും ബിജെപിയും കുറ്റപ്പെടുത്തി. ബിജെപി പുതുച്ചേരിയിൽ ഹിന്ദി അജണ്ട നടത്താൻ ശ്രമിക്കുകയാണെന്നും അത് കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ഇരട്ട ഭാഷ സംവിധാനത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: Puducherry: Congress സര്‍ക്കാരിനെ വീഴിക്കാന്‍ കച്ചകെട്ടി MLAമാര്‍, ഒരു എംഎല്‍എ കൂടി രാജിവച്ചു


പുതുച്ചേരി ലഫ്റ്റനന്റ് ​ഗവർണായിരുന്ന കിരൺ ബേദിയും (Kiran Bedi) കേന്ദ്ര സർക്കാരും രാഷ്ട്രീയം കളിക്കുകയായിരുന്നുയെന്നും പുതുച്ചേരിക്ക് ആവശ്യമായ ഫണ്ട് തടഞ്ഞുവെച്ച് രാഷ്ട്രീയമായി ​ഗൂഢാലോചന നടത്തിയെന്നു  നാകയണസ്വാമി ആരോപിച്ചു. ഡിഎംകെയുടെയും സ്വതന്ത്രരുടെയും കൂടെ ചേർന്നാണ് തങ്ങൾ സർക്കാർ രൂപീകരിച്ചതെന്നും, തുടർന്ന് നടന്ന എല്ലാ തെരഞ്ഞെടുപ്പിലും ജയം തങ്ങളോടൊപ്പമായിരുന്നുയെന്നും അതിന്റെ അർഥം പുതുച്ചേരിയിലെ ജനങ്ങൾക്ക് ആവശ്യം തങ്ങളെയാണെന്ന് നായരണസ്വാമി പറഞ്ഞു.


ALSO READ: Puducherry Government: പുതുച്ചേരിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് Congress സര്‍ക്കാര്‍


നേരത്തെ പുതുതായ നിയമിച്ച ലഫ്റ്റനന്റെ ​ഗവർണർ തമിലിസൈ സൗന്ദരാരാജൻ (Tamilisai Soundararajan) ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്താൻ നിർദേശം നൽകുകയായിരുന്നു. വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പ് സർക്കാരിന്റെ കൂടെയുണ്ടായിരുന്ന മൂന്ന് എംഎൽഎമാരും കൂടി രാജിവെച്ച് നാരയണസ്വാമിയെ പ്രതിരോധത്തിലാക്കി. ആകെ ആറ് എംഎൽഎമാരാണ് നാരായണസ്വാമി സർക്കാരിൽ നിന്ന് രാജിവെച്ചത്. ഇതോടെ നാരായണസ്വാമി സർക്കാരിന്റെ അം​ഗബലം 12 ആയി ചുരുങ്ങി. പ്രതിപക്ഷത്തുള്ള എൻആർ കോൺ​ഗ്രസ് ബിജെപി സഖ്യത്തിന് 14 അം​ഗങ്ങളാണുള്ളത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക