പെട്രോള്‍ വിലയെ ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടി 'സമ്മാനം'

ഓട്ടോ ഡ്രൈവര്‍ക്ക് ഇത്ര ധൈര്യമോ? പെട്രോള്‍ വിലയെപ്പറ്റി നേതാവിനോട് ചോദിക്കാനും മാത്രം വളര്‍ന്നോ ഈ ഓട്ടോ ഡ്രൈവര്‍? ചോദ്യവും കഴിഞ്ഞു... സമ്മാനവും കിട്ടി.. സംഭവം നടന്നത് തമിഴ്നാട്ടില്‍...

Last Updated : Sep 18, 2018, 01:44 PM IST
പെട്രോള്‍ വിലയെ ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടി 'സമ്മാനം'

തമിഴ്നാട്‌: ഓട്ടോ ഡ്രൈവര്‍ക്ക് ഇത്ര ധൈര്യമോ? പെട്രോള്‍ വിലയെപ്പറ്റി നേതാവിനോട് ചോദിക്കാനും മാത്രം വളര്‍ന്നോ ഈ ഓട്ടോ ഡ്രൈവര്‍? ചോദ്യവും കഴിഞ്ഞു... സമ്മാനവും കിട്ടി.. സംഭവം നടന്നത് തമിഴ്നാട്ടില്‍...

തമിഴ്നാട്‌ ബിജെപി അദ്ധ്യക്ഷ തമിലിസായി സുന്ദര്‍രാജന്‍ സൈദാപ്പെട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ആ സന്ദര്‍ഭത്തിലാണ് ഒരു ഓട്ടോ ഡ്രൈവര്‍ പിന്നില്‍ നിന്നും നേതാവിനോട് കുതിച്ചുയരുന്ന പെട്രോള്‍ വിലയെപ്പറ്റി ചോദ്യമുന്നയിച്ചത്. നേതാക്കള്‍ക്ക് ആ ചോദ്യം അത്ര പിടിച്ചില്ല എന്നുമാത്രമല്ല, ബിജെപി അദ്ധ്യക്ഷ തമില്‍സായി സുന്ദര്‍രാജനൊപ്പമുണ്ടായിരുന്ന മറ്റൊരു നേതാവ് വി കാളിദാസന്‍ ഓട്ടോ ഡ്രൈവറെ പിടിച്ചുതള്ളി പിന്നിലേയ്ക്ക് മാറ്റുകയും ചെയ്തു. 

എന്നാല്‍ സംഭവം അവിടെയും തീര്‍ന്നില്ല, പിന്നില്‍ നിന്നിരുന്ന മറ്റൊരു നേതാവ് ഓട്ടോ ഡ്രൈവറുടെ മുടി പിടിച്ചു വലിക്കുകയും അയാളെ അവിടെനിന്നും തള്ളി മാറ്റുകയും ചെയ്തു. 

അതേസമയം, ചോദ്യം ചോദിച്ചയുടനെ കാളിദാസന്‍ കൈമുട്ടുകൊണ്ട് ഓട്ടോ ഡ്രൈവറെ ഇടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്‌. എന്നാല്‍,  പ്രധാന വസ്തുത മറ്റൊന്നാണ്, ഈ സംഭവങ്ങളെല്ലാം പിന്നില്‍ നടക്കുമ്പോഴും ബിജെപി അദ്ധ്യക്ഷ തമിലിസായി സുന്ദര്‍രാജന്‍ അതെല്ലാം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു എന്നതാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

എന്നാല്‍ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ നേതാവ് രക്ഷപെടാനുള്ള വഴി തേടി വലഞ്ഞു. എന്തായാലും സംഭവം മാധ്യമങ്ങള്‍ വിഷയമാക്കിയതോടെ വിശദീകരവുമായി നേതാവെത്തി. മഴ മൂലം അവര്‍ പെട്ടെന്ന് സംഭവ സ്ഥലത്തുനിന്നും മടങ്ങിയെന്നറിയിച്ച അവര്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞതായും അന്വേഷിച്ചതായും അറിയിച്ചു. എന്നാല്‍ നേതാവിന്‍റെ മറുപടി വീഡിയോയില്‍ കാണുന്നതില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു എന്ന് മാത്രം. ഓട്ടോ ഡ്രൈവര്‍ പരിപാടിയില്‍ തടസ്സം നടത്തുന്നതായി കണ്ടതുകൊണ്ട് പിന്നിലേയ്ക്ക് മാറ്റുകയായിരുന്നുവെന്നും ആരും അയാളെ ഉപദ്രവിച്ചില്ല എന്നും ബിജെപി അദ്ധ്യക്ഷ തമില്‍സായി സുന്ദര്‍രാജന്‍ ട്വീറ്ററില്‍ കുറിച്ചു. 

 

Trending News