ന്യൂഡൽഹി: താൻ ഭാരത മാതാവിന്റെ പൂജാരിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ അമ്മമാരും സഹോദരിമാരും ശക്തിയുടെ രൂപമാണെന്നും, അവർക്ക് വേണ്ടി തന്റെ ജീവൻ ബലിയർപ്പിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. തെലങ്കാനയിലെ ജ​ഗതിയാലിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാ അലയൻസിന്റെ മെ​ഗാ റാലിയിൽ വെച്ച് രാഹുൽ ​ഗാന്ധി നടത്തിയ ശക്തി പരമാർശത്തിന് മറുപടിയായാണ് പ്രധാമന്ത്രി ഇത്തരത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ എല്ലാം അമ്മമാരും പെൺമക്കളും തനിക്ക് ശക്തിയുടെ രൂപങ്ങളാണെന്നും, താൻ അവരെ ആരാധിക്കുന്നു. ശക്തിയെ ആരാധിക്കുന്നവരും നശിപ്പിക്കുന്നവരും തമ്മിലാണ് പോരാട്ടമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഞായറാഴ്ച്ച മുംബൈയിൽ ഇന്ത്യാ സഖ്യത്തിന്റെ റാലി ഉണ്ടായിരുന്നു. റാലിയിൽ സഖ്യം തങ്ങളുടെ  പ്രകടന പത്രിക പ്രഖ്യാപിക്കുകയും ചെയ്തു. 


ALSO READ: ഇലക്ടറൽ ബോണ്ട് വിവാദത്തില്‍ ചുറ്റിക്കളിച്ച് SBI, കര്‍ശന താക്കീത് നല്‍കി സുപ്രീംകോടതി


നരേന്ദ്ര മോദിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു


മുംബൈയിലെ ശിവാജി പാർക്കിൽ തങ്ങളുടെ പോരാട്ടം ശക്തിക്കെതിരെയാണെന്ന് അവർ പറഞ്ഞത് എല്ലാവരും കേട്ടു കാണും. എനിക്ക് എല്ലാ അമ്മമാരും പെൺമക്കളും ശക്തിയുടെ രൂപമാണ്. അമ്മമാരെ സഹോദരിമാരെ നിങ്ങെ ഞാൻ ശക്തിയായി ആരാധിക്കുന്നു. ഞാൻ ഭാരത് മാതാവിന്റെ പൂജാരിയാണ്. ഇന്ത്യ അലയൻസ് അവരുടെ പ്രകടനപത്രികയിൽ ശക്തിയെ അവസാനിപ്പിക്കും നശിപ്പിക്കുമെന്ന് പറഞ്ഞു. ശക്തിയെ നശിപ്പിക്കുന്നതിനെക്കുറിച്ചാണ് പ്രതിപക്ഷം സംസാരിക്കുന്നത്.


പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഞാൻ സ്വീകരിക്കുന്നു. അമ്മമാരുടേയും സഹോദരിമാരുടേയും സുരക്ഷയ്ക്ക് വേണ്ടി ഞാനെന്റെ ജീവൻ ബലിർപ്പിക്കും. മോദി പറഞ്ഞു. കൂടാതെ തെലങ്കാനയിൽ ബിജെപിക്കുള്ള ജനപിന്തുണ വർധിച്ചു വരികയാണെന്നും, വോട്ടെടുപ്പ് അടുക്കുന്നതോടെ സംസ്ഥാനത്ത് ബിജെപി തരം​ഗമുണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.  



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.