Farmer Protest: എട്ടാം ഘട്ട ചർച്ച ഇന്ന്; നിയമങ്ങൾ പിൻവലിക്കൽ ഒഴികെയുള്ള ഏത് നിർദ്ദേശവും പരിഗണിക്കാൻ തയ്യാർ
കർഷകരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന് എന്നുപറയുന്നത് പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നത് തന്നെയാണ്.
ന്യുഡൽഹി: കേന്ദ്രവും കർഷകരും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്ചയ്ക്ക് ഇന്ന് നടക്കാനിരിക്കെ ഈ മൂന്ന് പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നതൊഴിച്ച് മറ്റെന്ത് നിർദ്ദേശം പരിഗണിക്കാൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ (Narendra Singh Tomar) പറഞ്ഞു. എങ്കിലും കർഷകരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന് എന്നുപറയുന്നത് പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നത് തന്നെയാണ്.
പ്രക്ഷോഭത്തെ പ്രതിനിധീകരിച്ച് സർക്കാരിനെ നയിക്കുന്ന തോമർ (Narendra Singh Tomar), ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരോടൊപ്പം ഉച്ചയ്ക്ക് രണ്ട് മണിക്ക് വിജ്ഞാൻ ഭവനിലാണ് പ്രതിഷേധിക്കുന്ന കർഷകരെ പ്രതിനിധീകരിച്ച് എത്തുന്ന നേതാക്കളുമായി ചർച്ച നടത്തുന്നത്. സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഫലം എന്തായിരിക്കും എന്നൊന്നും പറയാൻ കഴിയില്ല.
Also Read: കര്‍ഷകസമര പന്തലിലേക്ക് ബിന്ദു അമ്മിണിയും
പ്രതിസന്ധി അവസാനിപ്പിക്കാൻ പഞ്ചാബിലെ നാനാക്സർ ഗുരുദ്വാര മേധാവി ബാബ ലഖ (Baba Lakha) നൽകിയ നിർദ്ദേശവും മന്ത്രി നിരാകരിക്കുകയായിരുന്നു. സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു മതനേതാവാണ് ബാബ ലഖ.
കർഷക പ്രക്ഷോഭത്തിനിടയിൽ കൊറോണ മാർഗ്ഗനിർദ്ദേശം പാലിക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതി (Supreme Court) ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് തബ്ലിഗി ജമാഅത്ത് പോലുള്ള സാഹചര്യങ്ങൾ ഉണ്ടാക്കുമെന്നും സുപ്രീം കോടതി വിലയിരുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഹർജികൾ കോടതി അടുത്ത ആഴ്ച പരിഗണിക്കും എന്നാണ് റിപ്പോർട്ട്.
സർക്കാർ-കർഷക സംഘടനകളുടെ യോഗം ഇന്ന്
വെള്ളിയാഴ്ചത്തെ മീറ്റിംഗിന്റെ ഫലങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ തോമർ മാധ്യമപ്രവർത്തകരോട് പറഞ്ഞത് അതിനെക്കുറിച്ച് തനിക്ക് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലയെന്നും ഇത് അടിസ്ഥാനപരമായി മീറ്റിംഗിൽ ചർച്ച ചെയ്യുന്ന വിഷയത്തെ ആശ്രയിച്ചിരിക്കുന്നുവെന്നുമാണ്.
Also Read: 7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ജനുവരി മുതൽ ഡിഎ വർധിക്കും
സർക്കാരുമായി ചർച്ചയ്ക്ക് മുമ്പ് ആയിരക്കണക്കിന് കർഷകർ (Farmers) തങ്ങളുടെ പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് ഡൽഹി, സിങ്കു, തിക്രി, ഗാസിപൂർ അതിർത്തികൾ, ഹരിയാനയിലെ രേവാസൻ എന്നിവിടങ്ങളിൽ നിന്ന് ട്രാക്ടർ മാർച്ചുകൾ നടത്തി. ജനുവരി 26 ന് ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ദേശീയ തലസ്ഥാനത്തേക്ക് വരുന്ന ട്രാക്ടറുകളുടെ പരേഡിന് മുന്നോടിയായുള്ള ഒരു റിഹേഴ്‌സൽ മാത്രമാണെന്ന് ഇതെന്നാണ് പ്രതിഷേധിച്ച കർഷക സംഘടനകൾ പറഞ്ഞത്.
കേന്ദ്രവും സമരം നടത്തുന്ന കർഷകരുടെ 40 പ്രതിനിധികളുമായി ഇതുവരെ 7 ഘട്ട ചർച്ചകളാണ് ഉണ്ടായത്. ഡിസംബർ 30 ലെ യോഗത്തിൽ ഫലം കണ്ടു എന്ന് പറയാനുള്ള തുടക്കങ്ങൾ നടന്നുവെങ്കിലും വൈദ്യുതി സബ്‌സിഡിയും വയ്ക്കോൽ കത്തിക്കലും സംബന്ധിച്ച് വിഷയത്തിൽ രണ്ടു കാര്യങ്ങളിൽ സർക്കാർ സമ്മതിച്ചുവെങ്കിലും ശേഷം നടന്ന ചർച്ച പരാജയമാകുകയായിരുന്നു.
നാനക്സർ ഗുരുദ്വാര മേധാവിയുമായി സർക്കാർ ഒരു ചർച്ച നടത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് മന്ത്രി പറഞ്ഞത് സർക്കാർ അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലയെന്നു മാത്രമല്ല ഈ നിയമങ്ങൾ പിൻവലിക്കാൻ ശ്രമിക്കുകയല്ലാതെ മറ്റെന്ത് നിർദ്ദേശം പരിഗണിക്കാനും സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
നിർദേശങ്ങളിൽ പുതിയ നിയമങ്ങൾ (New Agricultural Bills) നടപ്പാക്കാതിരിക്കാനുള്ള എന്തെങ്കിലും വിട്ടുവീഴ്ച സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനൊന്നും ഇതുവരെ ഇല്ലെന്നും ബാബ ലഖ ഡൽഹിയിൽ എത്തിയിട്ടുണ്ടെന്നും തനിക്ക് അദ്ദേഹവുമായി പഴയ ബന്ധമുണ്ടെന്നും വാർത്തകൾ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Also Read: EPF ൽ നിന്ന് പണം പിൻവലിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? ഈ WhatsApp number നോട്ട് ചെയ്യൂ..
അതേസമയം, പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് ഇളവ് നൽകുന്നുണ്ടെന്നും നിലവിലുള്ള പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെന്നും കൃഷി സഹമന്ത്രി കൈലാഷ് ചൗധരി അറിയിച്ചു.
കർഷകർ ഒരു മാസത്തിലേറെയായി ഡൽഹി അതിർത്തിയിൽ പ്രതിഷേധവുമായി തമ്പടിക്കുകയാണ്. മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്നതാണ് അവരുടെ ആവശ്യം. കൂടാതെ വിളകൾക്ക് മിനിമം സപ്പോർട്ട് പ്രൈസ് (MSP) ഉറപ്പ് നൽകണമെന്നും അവർ ആവശ്യപ്പെടുന്നു. പ്രതിഷേധിക്കുന്ന കർഷകരിൽ ഭൂരിഭാഗവും പഞ്ചാബ്, ഹരിയാന (Hariyana) എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.