അഹമ്മദാബാദ്: ഗുജറാത്തില്‍ 2002ല്‍ നടന്ന നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതിയായ മുന്‍ ബിജെപി മന്ത്രി മായ കോട്നാനിയെ വെറുതെ വിട്ടു. സംശയത്തിന്‍റെ ആനുകൂല്യം നല്‍കിയാണ് കോട്നാനിയെ വെറുതെ വിട്ടത്. അതേസമയം ബജ്റംഗിദള്‍ നേതാവ് ബാബു ബജ്റംഗിയുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

97 പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രത്യേക വിചാരണക്കോടതി ഗുജറാത്ത് മുന്‍ മന്ത്രിയും കേസിലെ മുഖ്യപ്രതിയുമായ മായ കോട്‌നാനിയടക്കം 29 പേര്‍ക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 


28 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച മായാ കോട്‌നാനി ജാമ്യത്തിലായിരുന്നു. ഗുജറാത്ത് കലാപത്തിനിടയില്‍ ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ടതും നരോദ പാട്യയിലാണ്. കലാപം നടക്കുന്ന സമയത്ത് ഗൈനക്കോളജിസ്റ്റായ മായ കോട്നാനി വനിതാ ശിശുക്ഷേമ മന്ത്രിയായിരുന്നു.