ന്യൂഡല്‍ഹി: ഹിന്ദി ദിനാചരണത്തിന്‍റെ ഭാഗമായി ഹിന്ദി ഭാഷയ്ക്ക് വേണ്ടി അമിത് ഷാ രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകത്തിന് മുന്നില്‍ രാജ്യത്തെ അടയാളപ്പെടുത്താന്‍ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യയെ ഒരുമിച്ച് നിര്‍ത്താനാവുക ഹിന്ദിക്കാണെന്നും പറഞ്ഞു.


ഹിന്ദി ദിനാചരണത്തിന്‍റെ ഭാഗമായി ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ ഈ പ്രസ്താവന. അദ്ദേഹത്തിന്‍റെ ട്വീറ്റില്‍ ഒരു രാജ്യം ഒരു ഭാഷ എന്നത് വ്യക്തമായിരുന്നു.


അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്നും അത് ജനങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നുമാണ്.


നിരവധി ഭാഷകളുള്ള രാജ്യമാണ് ഇന്ത്യയെന്നും എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രധാന്യമുണ്ടെന്നും എന്നാലും ലോകത്ത് ഇന്ത്യയുടെതായ ഒരു ഭാഷ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.


മാത്രമല്ല മഹാത്മാ ​ഗാന്ധിയും സർദാർ വല്ലഭായ് പട്ടേലും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.