രാജ്യത്ത് 700 സ്ഥലങ്ങളിൽ അപ്രന്റീസ്ഷിപ്പ് മേള; ഒരു ലക്ഷത്തിലധികം പേർക്ക് അവസരം
അഞ്ചാം ക്ലാസ് മുതൽ ബിരുദം വരെയുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്
സ്‌കിൽ ഇന്ത്യയുടെ നേതൃത്വത്തിൽ ഏപ്രിൽ 21-ന് രാജ്യത്തുടനീളം അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിംഗിന്റെ (ഡിജിടി) പങ്കാളിത്തത്തോടെയാണ് രാജ്യത്ത് 700 വ്യത്യസ്ത സ്ഥലങ്ങളിൽ മേള സംഘടിപ്പിക്കുന്നത്. ഒരു ലക്ഷത്തിലധികം ട്രെയിനികളെയാണ് ഇതുവഴി നിയമിക്കാൻ ആലോചിക്കുന്നത്. യുവാക്കളെ കൂടുതൽ ആകർഷിക്കുകയും ഇത് വഴി ലക്ഷ്യമിടുന്നുണ്ട്.
യോഗ്യത?
അഞ്ചാം ക്ലാസ് മുതൽ ബിരുദം വരെയുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. നൈപുണ്യ പരിശീലന സർട്ടിഫിക്കറ്റ് ഉള്ള വിദ്യാർത്ഥികൾ, ഐടിഐ വിദ്യാർത്ഥികൾ, ഡിപ്ലോമ ഹോൾഡർമാർ, എന്നിവർക്കും അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ
1. മേളയിൽ പങ്കെടുക്കാൻ മൂന്ന് റെസ്യൂമെ കോപ്പികൾ ആവശ്യമാണ്.
2. മാർക്ക് ഷീറ്റുകളുടെ മൂന്ന് കോപ്പികൾ, മറ്റ് പരിശീലന സർട്ടിഫിക്കറുകൾ ഉണ്ടെങ്കിൽ അവ
3. ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് മുതലായവ
4. മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ
30-ലധികം മേഖലകളിൽ നിന്ന് 4000-ലധികം സ്ഥാപനങ്ങളാണ് അപ്രന്റീസ്ഷിപ്പ് മേളയിൽ പങ്കെടുക്കുമെന്ന് കരുതൂന്നത്. പവർ, റീട്ടെയിൽ, ടെലികോം, ഐടി/ഐടിഇഎസ്, ഇലക്ട്രോണിക്‌സ്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളും ഇതിൽ ഉൾപ്പെടുന്നു. ഇതിനൊപ്പം വെൽഡർ, ഇലക്‌ട്രീഷ്യൻ, ഹൗസ് കീപ്പർ, മെക്കാനിക്ക് തുടങ്ങി 500-ലധികം ട്രേഡുകൾ തിരഞ്ഞെടുക്കാനും ഉദ്യോഗാർത്ഥികൾക്ക് സാധിക്കും.
ഉദ്യോഗാർത്ഥികൾക്ക് ആനുകൂല്യങ്ങൾ
1. മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥിക്ക് അപ്രന്റീസ്ഷിപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.
2. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും.
3. പരിശീലനം പൂർത്തിയാക്കുന്നവർക്ക് നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് (NCVET) അംഗീകരിച്ച സർട്ടിഫിക്കറ്റുകളും ലഭ്യമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...