New Delhi: നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ  കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയ  ഗാന്ധിയെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലില്‍ ഏകദേശം 12 മണിക്കൂര്‍ കോണ്‍ഗ്രസ്‌  അദ്ധ്യക്ഷ  ED ഓഫീസില്‍ തങ്ങിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് ദിവസങ്ങളിലായി നൂറ് ചോദ്യങ്ങളാണ്  ED ചോദിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഈ സമയത്ത് അന്വേഷണ ഏജൻസി സോണിയ ഗാന്ധിയോട് സുപ്രധാനമായ എല്ലാ ചോദ്യങ്ങളും ചോദിച്ചിട്ടുണ്ട്. അടുത്ത സമൻസ് പുറപ്പെടുവിക്കുന്നത് വരെ കോൺഗ്രസ് അദ്ധ്യക്ഷയെ   ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 


Also Read:  Rahul Gandhi Detained: ഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കനത്ത പ്രതിഷേധം, രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ


സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിന് മുന്‍പ്  മകന്‍ രാഹുല്‍ ഗാന്ധിയെ ED ചോദ്യം ചെയ്തിരുന്നു. 5 ദിവസമാണ് രാഹുല്‍ ഗാന്ധിയെ ED ഓഫീസില്‍ വിളിച്ചു വരുത്തിയത്. ഈ കേസിൽ അഞ്ച് ദിവസത്തിനിടെ 150 -ലധികം ചോദ്യങ്ങളാണ് അന്വേഷണ ഏജൻസി ചോദിച്ചത്.


Also Read: National Herald Case: നാഷണൽ ഹെറാൾഡ് കേസില്‍ സോണിയ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും 


അതേസമയം, സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക തയ്യാറെടുപ്പുകളാണ് ED നടത്തിയിയിരുന്നത്. അവരുടെ പ്രായവും അനാരോഗ്യവും കണക്കിലെടുത്ത് പ്രത്യേക മെഡിക്കൽ സംഘവും ഒപ്പം ഒരു ആംബുലന്‍സും  തയ്യാറാക്കിയിരുന്നു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഉള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്തത്. സാമൂഹിക അകലം അടക്കം കോവിഡ് അനുയോജ്യമായ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്.  


അതേസമയം, കോണ്‍ഗ്രസ്‌ അദ്ധ്യക്ഷയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഇന്നും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. നിരവധി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.


കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധത്തെ വിമര്‍ശിച്ച് BJP ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ  രംഗത്തെത്തി. കോൺഗ്രസിന്‍റെ പ്രതിഷേധം സത്യാഗ്രഹമല്ലെന്നും സത്യം മറച്ചുവെക്കാനുള്ള ശ്രമമാണെന്നും, രാജ്യത്തെയല്ല, ഒരു കുടുംബത്തെ സംരക്ഷിക്കാനാണ് അവർ സമരം ചെയ്യുന്നത് എന്നും അദ്ദേഹം വിമര്‍ശിച്ചു. .


യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ സംയോജനം, നാഷണൽ ഹെറാൾഡിന്‍റെ പ്രവർത്തനങ്ങൾ, പത്രത്തിന്‍റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് (എജെഎൽ) പാർട്ടി നൽകിയ വായ്പ, ഫണ്ട് കൈമാറ്റം എന്നിവയെക്കുറിച്ചാണ്  ED കോണ്‍ഗ്രസ്‌ നേതാക്കളെ ചോദ്യം ചെയ്തത്. 


    



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.