New Delhi: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ED ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം ഇന്ന് തെരുവിലിറങ്ങി. തലസ്ഥാന നഗരിയെ ഇളക്കി മറിച്ച പ്രതിഷേധമാണ് ഇന്ന് ഡല്‍ഹിയില്‍ നടന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേത്രുത്വത്തിലായിരുന്നു ഇന്ന് പ്രതിഷേധം നടന്നത്. മറ്റ് പാർട്ടി നേതാക്കൾക്കൊപ്പം പ്രതിഷേധ മാർച്ച് നടത്തുന്നതിനിടെ രാഹുല്‍ ഗാന്ധിയെ ഡൽഹി പോലീസ് തടഞ്ഞു വച്ചു. വിജയ് ചൗക്കിലേയ്ക്കായിരുന്നു പ്രതിഷേധ മാര്‍ച്ച്. രാഹുല്‍ ഗാന്ധിയെ പോലീസ് ബസിൽ കയറ്റിയെങ്കിലും എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയില്ല എന്നാണ് റിപ്പോര്‍ട്ട്.
Also Read: National Herald Case: സോണിയ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും, രാജ് ഘട്ടിൽ 144
ഇന്ത്യ ഇപ്പോള്‍ ഒരു പോലീസ് രാജ്യമാണ്, മോദി അവിടുത്തെ രാജാവും,പാർലമെന്‍റിൽ പോലും ചര്‍ച്ചകള്‍ അനുവദിക്കുന്നില്ല, പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന പോലീസ് നയത്തിനെതിരെ രാഹുല്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. രാഷ്ട്രപതിയുടെ ഭവനത്തിലേക്ക് പോകാൻ ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ പോലീസ് ഞങ്ങളെ അനുവദിക്കുന്നില്ല, രാഹുല്‍ പറഞ്ഞു. രാഹുലടക്കം നിരവധി മുതിര്‍ന്ന നേതാക്കള്‍ പോലീസ് കസ്റ്റഡിയിലാണ്.
അതേസമയം, നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് ED തുടരുകയാണ്. രണ്ടാം ഘട്ട ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുന്നത്'. രാവിലെ 11 മണിയോടെയാണ് സോണിയ ഗാന്ധി മക്കളായ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ED ഓഫീസില്‍ എത്തിച്ചേര്‍ന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് 3 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ഉച്ചഭക്ഷണ ഇടവേള അനുവദിച്ചിരിയ്ക്കുകയാണ്.
അതേസമയം, സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക തയ്യാറെടുപ്പുകളാണ് ED നടത്തിയിയിരിയ്ക്കുന്നത്. അവരുടെ പ്രായവും അനാരോഗ്യവും കണക്കിലെടുത്ത് പ്രത്യേക മെഡിക്കൽ സംഘത്തെ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ, ഒരു ആംബുലന്‍സും ഓഫീസ് വളപ്പില്‍ ഉണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഉള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. സാമൂഹിക അകലം അടക്കം കോവിഡ് അനുയോജ്യമായ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
കേസുമായി ബന്ധപ്പെട്ട ഒന്നാം ഘട്ട ചോദ്യം ചെയ്യല്‍ ജൂലൈ 21 നാണ് നടന്നത്. ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ രണ്ട് മണിക്കൂറിലധികം നീണ്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...