ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് (Sonia Gandhi) വീണ്ടും നോട്ടീസ്. ജൂലൈ അവസാനം ഹാജരാകാൻ ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകിയത്. തിയതി വ്യക്തമാക്കിയിട്ടില്ല. നേരത്തെ സോണിയ ​ഗാന്ധിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു, എന്നാൽ കോവിഡ് ബാധിച്ചതിനാൽ ഹാജരാകാൻ സാധിച്ചിരുന്നില്ല. ആരോഗ്യനില മെച്ചപ്പെടാൻ ആഴ്ചകളെടുക്കുമെന്ന് സോണിയ ഗാന്ധി ഇഡിയെ അറിയിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസുമായി ബന്ധപ്പെട്ട് രാഹുൽ ​ഗാന്ധിയെ ഇഡി കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസം അന്‍പതിലേറെ മണിക്കൂറാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്തത്. സോണിയ ​ഗാന്ധിയുടെ മൊഴി കൂടി എടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടുള്ള വിവരങ്ങളാണ് ഇഡി രാഹുലിൽ നിന്ന് തേടിയത്. ഇതുമായി ബന്ധപ്പെട്ടുള്ള രേഖകൾ സമർപ്പിക്കാൻ രാഹുൽ കൂടുതൽ സമയം തേടിയിട്ടുണ്ട്. 


Also Read: National Herald case: ആരോഗ്യം മോശം, വ്യാഴാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് സോണിയാ ഗാന്ധി, ഇഡിയ്ക്ക് കത്ത്


Dollar Smuggling Case: ഡോളർക്കടത്ത് കേസ്; സ്വപ്നയുടെ രഹസ്യമൊഴി ഇഡിക്ക് നൽകാനാകില്ലെന്ന് കോടതി


കൊച്ചി: ഡോളർക്കടത്ത് കേസിൽ (Dollar Smuggling Case) സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി ഇഡിക്ക് (Enforcement Directorate) നൽകാനാകില്ലെന്ന് കോടതി. എറണാകുളം സിജെഎം കോടതിയുടേതാണ് (Ernakulam CJM Court) ഉത്തരവ്. രഹസ്യമൊഴി കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു. കേസിൽ  കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അതിനാൽ കേസിലെ മൊഴി ഇഡിക്ക് നൽകുന്നതിനെ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് (Customs) എതിർത്തിരുന്നു.


കേസിൽ അന്വേഷണം തുടരുന്നതിനാൽ കോടതി വഴി മൊഴിപകർപ്പ് നൽകാനാകില്ല. നേരിട്ട് അപേക്ഷ നൽകിയാൽ മൊഴി കൈമാറാമെന്നുമായിരുന്നു കസ്റ്റംസ് നിലപാട്. കസ്റ്റംസിനോട് നേരത്തെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് പറയുന്നതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ പല പദ്ധതികളിൽ നിന്നുള്ള കമ്മീഷൻ സ്വപ്നയും സരിത്തും ഡോളറാക്കി വിദേശത്തേക്ക് കടത്തി എന്നാണ് കേസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.