National Herald case: നാഷണൽ ഹെറാൾഡ് കേസിൽ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടി EDയ്ക്ക് കത്തയച്ച് സോണിയ ഗാന്ധി. മോശം ആരോഗ്യമാണ് കാരണമായി ചൂണ്ടിക്കാട്ടിയിരിയ്ക്കുന്നത്.
കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തില്‍ ചോദ്യംചെയ്യൽ കുറച്ച് ആഴ്ചകൾ മാറ്റിവെക്കണമെന്നാണ് ആവശ്യം.
കോവിഡ് സുഖപ്പെട്ടതിന് ശേഷം അനന്തര രോഗങ്ങളെത്തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ സോണിയ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുന്‍പാണ് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തത്.
അതേസമയം, നാഷണല്‍ ഹെറാൾഡ് കേസിൽ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു. ചോദ്യം ചെയ്യല്‍ നാല് ദിവസം നീണ്ടുനിന്നിരുന്നു. വയനാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപി ഈ നാല് ദിവസത്തിനിടെ 35 മണിക്കൂറോളം ഇഡി ഓഫീസിൽ ചെലവഴിച്ചു,
യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ സംയോജനം, നാഷണൽ ഹെറാൾഡിന്‍റെ പ്രവർത്തനങ്ങൾ, പത്രത്തിന്‍റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് (എജെഎൽ) പാർട്ടി നൽകിയ വായ്പ, ഫണ്ട് കൈമാറ്റം എന്നിവയെക്കുറിച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത് എന്നാണ് സൂചന.
ഈ കേസില്‍ ഇഡി സോണിയാ ഗാന്ധിയെയും ചോദ്യം ചെയ്യും. ED യുടെ നിര്‍ദ്ദേശം അനുസരിച്ച് ജൂൺ 23 ന് സോണിയാ ഗാന്ധിയ്ക്ക് ചോദ്യം ചെയ്യലിനായി ഹാജരാകണം.
<
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...