New Delhi: നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൂന്നാം വട്ട ചോദ്യം ചെയ്യലിനായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്ന് വീണ്ടും എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ്  (ED) ഓഫീസില്‍ ഹാജരാകും.  


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാം വട്ട ചോദ്യം ചെയ്യലിനായി  സോണിയ ഗാന്ധി ചൊവ്വാഴ്ച്ച  എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ്  ഓഫീസില്‍ ഹാജരായിരുന്നു. 6 മണിക്കൂറിലധികം നേരം ചോദ്യം ചെയ്യല്‍ നീണ്ടു. മൊഴി രേഖപ്പെടുത്തിയ ശേഷം ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ്  സെൻട്രൽ ഡൽഹിയിലെ ഏജൻസിയുടെ ഓഫീസിൽ നിന്ന് അവർ പുറപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്.


Also Read:  Rahul Gandhi Detained: ഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കനത്ത പ്രതിഷേധം, രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ


സോണിയാ ഗാന്ധിയെ ജൂലൈ 21 ന് രണ്ട് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഏജൻസിയുടെ 28 ചോദ്യങ്ങൾക്ക് അവര്‍ ഉത്തരം നൽകിയിരുന്നു.  


കോണ്‍ഗ്രസ്‌ അദ്ധ്യക്ഷയെ ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെ, കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ കോൺഗ്രസ് നേതാക്കള്‍ 
പാർലമെന്‍റിൽ നിന്ന് വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെയും മറ്റ് പാർട്ടി എംപിമാരെയും നേതാക്കളേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.  


Also Read:  National Herald Case: സോണിയ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും, രാജ് ഘട്ടിൽ 144 


അതേസമയം, സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ പ്രതിഷേധം തുടരും. അതിനാല്‍, യാത്രക്കാരോട് ചില പ്രത്യേക റൂട്ടുകള്‍ ഒഴിവാക്കണമെന്ന് ഡല്‍ഹി ട്രാഫിക് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കോൺഗ്രസ് ഓഫീസിന് സമീപം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 


ഈ കേസിൽ സോണിയാ ഗാന്ധിയുടെ മകനും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധിയെ അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലധികം സമയം അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു. കൂടാതെ, 
അന്വേഷണത്തിന്‍റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ എന്നിവരെ കേന്ദ്ര ഏജൻസി നേരത്തെ ചോദ്യം ചെയ്തിരുന്നു.


യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ സംയോജനം, നാഷണൽ ഹെറാൾഡിന്‍റെ പ്രവർത്തനങ്ങൾ, പത്രത്തിന്‍റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് (എജെഎൽ) പാർട്ടി നൽകിയ വായ്പ, ഫണ്ട് കൈമാറ്റം എന്നിവയെക്കുറിച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.    


രാഹുൽ ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങളടക്കം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് ആദ്യ ദിവസം സോണിയയോട് ചോദിച്ചത്. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ ഗാന്ധിയെ  വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ