ന്യൂഡൽഹി: ദേശീയ പെൻഷൻ പദ്ധതിയിൽ അംഗമാകുന്നതിനുള്ള ഉയർന്ന പ്രായപരിധി അറുപതിൽ നിന്ന് 65 ആയി ഉയർത്താൻ ധാരണ. പെൻഷൻ ഫണ്ട് റഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഇത് സംബന്ധിച്ച് തീരുമാനം എടുത്തതായാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക വിജ്ഞാപനം ഉടനുണ്ടാകുമെന്ന് പെൻഷൻ ഫണ്ട് റഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ 18 മുതൽ 60 വയസ് വരെയുള്ളവരെയാണ് ദേശീയ പെൻഷൻ പദ്ധതിയിൽ ചേർക്കുന്നത്. 60 എന്നുള്ള ഉയർന്ന പ്രായപരിധി 65 ആക്കുന്നത് വഴി നിരവധി പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 70 വയസ് വരെ പദ്ധതിയിൽ നിക്ഷേപിക്കാനും കഴിയും. 


പെൻഷൻ പദ്ധതിയുടെ പ്രയോജനം രാജ്യത്തെ ചെറിയൊരു ശതമാനത്തിന് മാത്രമേ നിലവിൽ ലഭിക്കുന്നുള്ളൂ. അസംഘടിത മേഖലയുള്ളവരെ കൂടി ഈ പദ്ധതിയുടെ കീഴിൽ കൊണ്ടു വരാനാണ് ശ്രമമെന്ന് പെൻഷൻ ഫണ്ട് റഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ വ്യക്തമാക്കി.