ഡൽഹി: നാഷണൽ സ്റ്റോക്ക് എക്‌സ്ചേഞ്ച് കോ ലൊക്കേഷൻ അഴിമതി കേസിൽ NSE മുൻ CEO ചിത്ര രാമകൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നാഷണൽ സ്റ്റോക് എക്‌സ്ചേഞ്ചിന്റെ രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ചിത്രയെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. കേസിൽ മുൻ മുംബൈ പോലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെയ്ക്കെതിരെയും ഇഡി കേസെടുത്തിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

2009 മുതൽ 2017 വരെയുള്ള കാലയളവിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ജീവനക്കാരുടെ ഫോൺ കോളുകളും രഹസ്യവിവരങ്ങളും ചോർത്തിയതുമായി ബന്ധപ്പെട്ട കോലൊക്കേഷൻ കേസിൽ ആണ് കഴിഞ്ഞ മാസം ചിത്രാ രാമകൃഷ്ണനെ ഇഡി അറസ്റ്റ് ചെയ്തത്. നാഷണൽ സ്റ്റോക്ക് എക്‌സ്ചേഞ്ച് മുൻ സിഇഓയും എംഡിയുമാണ് ചിത്ര. കേസിൽ ചിത്രാ രാമകൃഷ്ണൻ സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി.


പ്രത്യേക ജഡ്ജി സുനേന ശർമ്മയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിൽ മുൻ മുംബൈ പോലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെയ്ക്കെതിരെയും ഇഡി കേസെടുത്തിരുന്നു. NSE മുൻ ജീവനക്കാരൻ ആനന്ദ് സുബ്രഹ്മണ്യം ഉൾപ്പെട്ട കേസിൽ കഴിഞ്ഞ മാർച്ചിൽ ചിത്രയെ സിബിഐയും അറസ്റ്റ് ചെയ്തിരുന്നു. ആനന്ദ് സുബ്രഹ്മണ്യത്തെ ചീഫ് സ്ട്രാറ്റജിക് അഡ്വൈസറായും ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസർ ആയും നിയമിച്ചതിൽ ക്രമക്കേടുകൾ സിബിഐ കണ്ടെത്തിയായിരുന്നു സിബിഐയുടെ നടപടി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.