ന്യൂ ഡൽഹി: കോവിഡ് വാക്സിന്റെ വിതരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് കേരളം അടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് ഡ്രൈ റൺ നടത്തും. കുത്തിവെയ്പ്പ് ഒഴികെ വാക്സിനേഷനുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും ഡ്രൈ റണ്ണിലുടെ പരിശോ​ധിക്കും. നേരത്തെ രാജ്യത്ത് നാല് സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്തി വിജയിച്ചിരുന്നു.‌ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ഡ്രൈ റൺ നടക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാം സംസ്ഥാനങ്ങളിലും ഡ്രൈ റൺ വിജയകരമായി നടത്തിയാൽ ഉടൻ തന്നെ രാജ്യത്ത് കോവിഡ് വാക്സിനേഷൻ അനുമതി നൽകിയേക്കും. ഓക്സ്ഫോർഡ് സർവകലാശാലയുടെ കൊവിഷീൽഡിന് (Covishield)  കഴിഞ്ഞ ദിവസം കേന്ദ്ര ഉന്നതാധികാര സമിത ശുപാർശ നൽകിയിരുന്നു. അതിനാൽ ഡ്രൈ റണ്ണിന് ശേഷം രാജ്യത്ത് ഒരാഴ്ചക്കുള്ളിൽ കോവിഡ് വാക്സിനേഷൻ ആരംഭിക്കുമെന്നാണ് കേന്ദ്ര സ‌ർക്കാരിന്റെ വിവിധ വൃത്തങ്ങളിൽ ലഭിക്കുന്ന സൂചന. എന്നാൽ ബയോട്ടെക്കിന്റെ കൊവാ​ക്സിന്, ശുപാർശ സമിതി അനുമതി നൽകിയില്ല. കൂടുതൽ രേഖകൾ ഹാജരാക്കാൻ കമ്പിനിയോട് കേന്ദ്രം ആവശ്യപ്പെട്ടു. 


ALSO READ: Covid Update: കോവിഡ് വ്യാപനത്തില്‍ കുറവില്ല, 4,991 പേര്‍ക്കുകൂടി കൊറോണ


എല്ലാ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് ഡ്രൈ റൺ (Dry Run) സംഘിടിപ്പിക്കുന്നത്. കേരളം, കർണാടക, ഗുജറാത്ത്, ഉത്തർ പ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒന്നിൽ കൂടുതൽ ജില്ലകളിൽ ഡ്രൈ റൺ നടത്തുന്നുമുണ്ട്. കേരളത്തിൽ തലസ്ഥാനമായ തിരുവനന്തപുരത്തും ഇടുക്കി, വയാനാട്, പാലക്കാട് ജില്ലകളിലുമാണ് ഡ്രൈ റണിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. 


ALSO READ: UK Coronavirus Variant: ആശങ്കയില്‍ രാജ്യം, 4 പേര്‍ക്ക് കൂടി ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു


നേരത്തെ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്തി വിജയകരമായതിനെ തുടർന്നാണ് അടുത്ത ഘട്ടമായി രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് ഡ്രൈ റൺ നടത്താൻ കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം (Ministry of Health) തീരുമാനിച്ചത്. പഞ്ചാബ്, അസം, ആന്ധ്രപ്രദേശ് , ​ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്ലായിരുന്നു ആദ്യം ഡ്രൈ റൺ നടത്തി വിജയിച്ചത്.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy