ന്യൂ ഡൽഹി : ആരോഗ്യം മോശമായതിനെ തുടർന്ന് പഞ്ചാബ് പിസിസി മുൻ അധ്യക്ഷനും ഇന്ത്യൻ ക്രിക്കറ്റ് താരവുമായിരുന്ന നവ്ജ്യോത് സിങ് സിദ്ദുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. പാട്യാല രാജേന്ദ്ര ഹോസ്പിറ്റലിലേക്കാണ് സിദ്ദുവിനെ മാറ്റിയത്. ജയിലിൽ രണ്ട് ദിവസം കഴിഞ്ഞ കോൺഗ്രസ് നേതാവ് വന്ന അന്ന് രാത്രി മുതൽ തന്നെ ആഹാരം ഒന്നും കഴിച്ചിരുന്നില്ല. സിദ്ദു തന്റെ മരുന്ന് അല്ലാതെ മറ്റൊന്നും ഈ രണ്ട് ദിവസം കഴിച്ചിരുന്നില്ലയെന്ന് പാട്യാല ജയിലുമായി ഏറ്റവും അടുത്ത വൃത്തം അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജയിലിലെ റൊട്ടിയും പരിപ്പ് കറിയും നൽകിയപ്പോൾ പഞ്ചാബ് പിസിസി മുൻ അധ്യക്ഷൻ കഴിക്കാൻ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് ആരോഗ്യം മോശമായതിനെ തുടർന്നാണ് സിദ്ദുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. മെഡിക്കൽ സംഘം മുൻ ഇന്ത്യൻ താരത്തിന്റെ ആരോഗ്യം ഒന്നും കൂടി പരിശോധിക്കും. ഇതിനായി ഒരു പ്രത്യേക മെഡിക്കൽ സംഘത്തെ നിയമിച്ചിട്ടുണ്ട്. അവർ നിർദേശിക്കുന്ന പ്രത്യേക ഭക്ഷണ ക്രമമാണ് ഇനി സിദ്ദുവിന് നൽകുക. 


ALSO READ : Perarivalan Released: ഒരു ബാറ്ററിയുടെ പേരില്‍ അനുഭവിച്ച 31 ദുരിതവര്‍ഷങ്ങള്‍... പേരറിവാളനും അര്‍പുതം അമ്മാളിന്റെ തളരാത്ത പോരാട്ട വീര്യവും


ഡോക്ടർമാർ സിദ്ദുവിന് പ്രത്യേക ഭക്ഷണ ക്രമം അനുവദിക്കുകയാണെങ്കിൽ അദ്ദേഹത്തിന് ജയിൽ കാന്റീനിൽ നിന്ന് അവ വാങ്ങി ഭക്ഷിക്കാവുന്നതാണെന്ന് പാട്യാല ജയിൽ അധികൃതർ അറിയിച്ചു. മെഡിക്കൽ സംഘം തയ്യാറാക്കുന്ന പ്രത്യേക ഭക്ഷണ ക്രമം പാട്യാല കോടതിയിൽ സമർപ്പിക്കും തുടർന്ന് കോടതി അനുവദിച്ചാൽ അവ വാങ്ങി ഭക്ഷിക്കാവുന്നതാണ് അധികൃതർ കൂട്ടിച്ചേർത്തു.


 35 വർഷം മുമ്പ് പൊതുസ്ഥലത്ത് ഉണ്ടായ തർക്കത്തെ തുർന്നുണ്ടായ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ട കേസിലാണ് മുൻ ക്രിക്കറ്റ് താരം കൂടിയായ സിദ്ദുവിന് സുപ്രീം കോടതി ഒരു വർഷം തടവ്  ശിക്ഷ വിധിച്ചത്. പാട്യാല സ്വദേശി ഗുർനാം സിംഗിനെ സുഹൃത്തിനൊപ്പം സിദ്ദു മർദ്ദിച്ചെന്നും തലക്ക് അടിയേറ്റ് അയാൾ മരിച്ചുവെന്നുമാണ് കേസ്. 1999 ൽ പഞ്ചാബ് സെഷൻസ് കോടതി ആ കേസിൽ സിദ്ദുവിനെ കുറ്റ വികുക്തനാക്കിയിരുന്നു. 


ALSO READ : ലഖ്നൗവിന്റെ പേര് ലക്ഷ്മണപുരിയെന്നാക്കുന്നു? ചർച്ചയ്ക്ക് തുടക്കമിട്ട് യോഗി ആദിത്യനാഥിന്റെ ട്വീറ്റ്


മർദ്ദമേറ്റാണ് മരിച്ചതെന്നതിന് തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു കോടതി വിധി. ഇതിനെതിരെ  മരിച്ചയാളുടെ ബന്ധുക്കൾ  പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വലിയ വാദത്തിന് ശേഷം കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വർഷം തടവിന് വിധിക്കുകയും ചെയ്തു. എന്നാൽ 2018ൽ സിദ്ദുവിന് 1000 രൂപ മാത്രം പിഴ ചുമത്തി സുപ്രീം കോടതി കേസ് തീർപ്പാക്കി. ഇതിനെതിരെ മരിച്ച ഗുർനാം സിംഗിന്റെ കുടുംബം നൽകിയ പുന:പരിശോധനാ ഹർജി പരിഗണിച്ചാണ് സിദ്ദുവിന് ഒരു വർഷം തടവിന് സുപ്രീം കോടതി വിധിച്ചത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.