Agniveer Recruitment 2023 Navy: നാവികസേനയിൽ 1365 അഗ്നിവീർ ഒഴിവുകൾ; ഇങ്ങനെ അപേക്ഷിക്കാം
റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് എല്ലാ മാസവും 30,000 ആയിരം രൂപ വരെ ശമ്പളം നൽകും
നാവികസേനയിൽ 1365 അഗ്നിവീർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് agniveernavy.cdac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ജൂൺ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. റിക്രൂട്ട്‌മെന്റിൽ 273 തസ്തികകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. 2002 നവംബർ 1 നും 2006 ഏപ്രിൽ 30 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാൻ കഴിയൂ. പ്രായപരിധിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പരിശോധിക്കാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
പന്ത്രണ്ടാം സയൻസ് സ്ട്രീം പാസായ എല്ലാ ഉദ്യോഗാർത്ഥികൾക്കും റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം. കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പരിശോധിക്കാവുന്നതാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ
ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് ആദ്യം കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ ഉണ്ടായിരിക്കും. ഇതിനുശേഷം ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റുകളും ഉണ്ടാകും. എഴുത്തുപരീക്ഷക്ക് ആകെ 100 മാർക്കായിരിക്കും, ഓരോ ചോദ്യത്തിനും ഒരു മാർക്ക് വീതമായിരിക്കും ലഭിക്കുന്നത്.
ശമ്പളം,അപേക്ഷാ ഫീസ്
റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് എല്ലാ മാസവും 30,000 ആയിരം രൂപ വരെ ശമ്പളം നൽകും. കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം.ഈ തസ്തികകളിലേക്ക് 2022 ജൂൺ 25 മുതൽ ജൂലൈ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനമനുസരിച്ച്, ജനറൽ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ എന്നിവർക്ക് 1000 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. മറ്റ് വിഭാഗങ്ങൾ 200 രൂപ മാത്രം നൽകണം.
എങ്ങനെ അപേക്ഷിക്കാം
1.joinindiannavy.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.
2.ഹോംപേജിലെ CAREER AND JOB എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3.ഇന്ത്യൻ നേവി റിക്രൂട്ട്‌മെന്റ് 2023 എന്ന ഓപ്ഷനിലേക്ക് പോകുക.
4.അടുത്ത പേജിൽ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
5.രജിസ്ട്രേഷന് ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക.
6. പൂരിപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...