ബിജാപൂർ: തലയ്ക്ക് എട്ടു  ലക്ഷം വിലയിട്ടിരുന്ന നക്സൽ നേതാവ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നക്സൽ  മിലിട്ടറി പ്ലാറ്റൂൺ രണ്ടിലെ അംഗമായ ദസ്രു പുനേം ആണ് കൊല്ലപ്പെട്ടത്.  ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേഖ് പല്ലവയാണ് ഇക്കാര്യം അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: വാജിദ് ഖാന്റെ അമ്മയ്ക്ക് കോറോണ സ്ഥിരീകരിച്ചു  


ഛത്തീസ്ഗഢിലെ ബീജാപ്പൂരിൽ ഇന്നാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്.  റിസർവ് ഗാർഡും സ്പെഷ്യൽ ടാസ്ക് ഫോഴ്സും വനപ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ നക്സൽ സംഘം ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നു നടന്ന ഏറ്റുമുട്ടലിലാണ് ദസ്രു പുനേം കൊല്ലപ്പെട്ടാതെന്നാണ് റിപ്പോർട്ട്.