മുംബൈ: ഷാരൂഖാൻറെ മകൻ അടങ്ങിയ  ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കടയെ മാറ്റി. കേസിന് പിന്നിൽ സമീർ വാങ്കടെയാണെന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ആറ് കേസുകളായിരുന്നു വാങ്കടെ അന്വേഷിച്ചിരുന്നത് ഇതെല്ലാം മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ സഞ്ജയ് സിങ്ങിൻറെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അന്വേഷിക്കും. കോമൺവെൽത്ത് അഴിമതിയടക്കം അന്വേഷിച്ച ഉദ്യോഗസ്ഥനാണ് സഞ്ജയ് സിങ്ങ്.


ALSO READ : Aryan Khan | ഷാരൂഖിൻറെ മകൻ ആര്യൻ ഖാനെയും ചോദ്യം ചെയ്യുന്നു, റെയിഡിൽ അറസ്റ്റിലായത് 10 പേർ


എൻ.സി.ബിയുടെ ഡൽഹി ആസ്ഥാനം നേരിട്ടായിരിക്കും കേസിൻറെ മേൽനോട്ട ചുമതലകൾ വഹിക്കുന്നത്. ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസിന് പിന്നാലെ ഗുരുതരമായ ആരോപണമാണ് സമീർ വാങ്കടെയ്ക്ക് എതിരെ ഉയർന്നത്. ഷാരൂഖിൽ നിന്നും  18 കോടിയെങ്കിലും തട്ടാനായിരുന്നു വാങ്കടെയുടെ പദ്ധതിയെന്നായിരുന്നു ആരോപണം.


ALSO READ ; Rave Party: ആഡംബര കപ്പലില്‍ ലഹരിപ്പാർട്ടി; ബോളിവുഡ് താരത്തിന്റെ മകനുള്‍പ്പെടെ പിടിയില്‍


ആരോപണങ്ങളുടെ പിന്നാലെ എൻ.സി.ബി വിജിലൻസ് സംഘം വാങ്കടയെ ചോദ്യം ചെയ്തിരുന്നു. മഹാരാഷ്ട്ര സർക്കാരുമായുള്ള ഉരസലാണ് സമീർ വാങ്കടയ്ക്ക് മേലുള്ള സമ്മർദ്ദത്തിന് പ്രധാന കാരണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.