COVID-19 Vaccine : സംസ്ഥാനങ്ങളുടെ പക്കൽ 2 കോടിയോളം കോവിഡ് 19 വാക്‌സിൻ ഡോസുകൾ ലഭ്യമായിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ
ഇത് കൂടാതെ 26 ലക്ഷം ഡോസ് വാക്‌സിനുകൾ നിര്മ്മിച്ച കൊണ്ടിരിക്കുകയാണെന്നും അത് 3 ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി എത്തിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
New Delhi: സംസ്ഥാന സർക്കറുകളുടെ പക്കൽ ഏകദേശം 2 കോടിയോളം കോവിഡ് വാക്‌സിൻ (Covid Vaccine) ഡോസുകൾ ഇപ്പോൾ ലഭ്യമായിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇത് കൂടാതെ 26 ലക്ഷം ഡോസ് വാക്‌സിനുകൾ നിര്മ്മിച്ച കൊണ്ടിരിക്കുകയാണെന്നും അത് 3 ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി എത്തിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് രോഗബാധ നിയന്തിരക്കാൻ വാക്‌സിനേഷൻ (Vaccination) പ്രധാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനോടൊപ്പം തന്നെ ടെസ്റ്റുകളും നിരീക്ഷണങ്ങളും കൺണ്ടെയ്ൻമെൻറ് സോണുകളും കോവിഡ് നിയന്ത്രണത്തെ ഫലപ്രദമാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ALSO READ: കൊറോണ ദേവിയെത്തി..! ജനങ്ങളെ കോവിഡില്‍ നിന്നും രക്ഷിക്കുന്നതിനായി 48 ദിവസത്തെ പ്രത്യേക പൂജ..!!
രാജ്യത്താകമാനം വാക്‌സിൻ ഡ്രൈവ് നടന്ന് വരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് വാക്‌സിൻ ഡോസുകൾ സൗജന്യമായി നൽകി വരികയായിരുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രലയം പറഞ്ഞു. സൗജന്യമായും അല്ലാതെയും ഏകദേശം 21 കോടി വാക്‌സിൻ ഡോസുകൾ ഇതിനോടകം തന്നെ നൽകി കഴിഞ്ഞുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ അറിയിച്ചിട്ടുള്ളത്.
ALSO READ: Oxygen Recycling: കൊറോണ പ്രതിരോധത്തിനായി നൂതന സാങ്കേതിക വിദ്യയുമായി നാവികസേന
ഇതിനോടകം നടത്തിയ 21 കോടി വാക്‌സിൻ ഡോസുകളിൽ ഏകദേശം 19 കോടി വാക്‌സിൻ ഡോസുകൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. വെസ്റ്റേജ് വാക്‌സിൻ ഉൾപ്പടെയുള്ള കണക്കാണിത്. അതിനാൽ തന്നെ ഏകദേശം 2 കോടി വാക്‌സിൻ ഡോസുകൾ ഇപ്പോഴും ലഭ്യമാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ALSO READ: Covid19:കോവിഡ് കേസുകൾ നാലാം ദിവസവും മൂന്ന് ലക്ഷത്തിൽ താഴെ
അതേസമയം രാജ്യത്ത് കോവിഡ് (Covid19) വ്യാപനം കുറഞ്ഞു വരുന്നതായി ആണ് പ്രതിദിന കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നത് ,. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,76,070 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,57,72,400 ആയി.
മൂന്നരലക്ഷത്തിലധികം പേർക്കാണ് 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,23,55,440 പേർക്ക് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 3,874 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് മരണം 2,87,122 ആയി.
രാജ്യത്ത് 20,55,010 സാമ്പിളുകളാണ് (Samples) ഇതുവരെ പരിശോധിച്ചത്. നിലവിൽ ആകെ പരിശോധിച്ച സാമ്പിളുകൾ 32,23,56,187 ആയി ഉയർന്നു. മൂന്നാം ഘട്ട വാക്‌സിനേഷനും ഇതോടെ പുരോഗമിക്കുകയാണ്. 18 ലക്ഷത്തിലധികം പേർരാണ് വാക്സിനേഷൻറെ ഭാഗമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...